Wednesday, November 11, 2026

എഡ്മണ്ടണില്‍ അമ്മയും കുഞ്ഞും കുത്തേറ്റ് മരിച്ചു; പ്രതിയെ പൊലീസ് വെടിവച്ച് വീഴ്ത്തി

Mother, child fatally stabbed in southeast Edmonton; suspect shot by police

ക്രോഫോര്‍ഡ് പ്ലെയിന്‍സ് സ്‌കൂളിന് സമീപം അമ്മയ്ക്കും 11 വയസ്സുള്ള കുട്ടിക്കും മാരകമായ കുത്തേറ്റു. ദൃസാക്ഷിയായ പതിമൂന്ന് വയസ്സുളള ആണ്‍കുട്ടിയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
മൂന്ന് ബ്ലോക്കുകള്‍ അകലെ വെച്ച് പോലീസ് പ്രതിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

35കാരിയായ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. മാരകമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പോലീസിന്റെ വെടിയേറ്റ പ്രതി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതിയെ അവര്‍ക്ക് അറിയാമായിരുന്നോ എന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് വെടിവെപ്പിനെക്കുറിച്ച് ആല്‍ബര്‍ട്ട സീരിയസ് ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം അന്വേഷിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!