ഇന്ന് പുലർച്ചെ മിസിസ്സാഗയിലെ ഹൈവേ 403-ൽ ഉണ്ടായ ഉണ്ടായ അപകടത്തിൽ വാഹനത്തിന് തീപിടിച്ച് ഡ്രൈവർ മരിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു. പുലർച്ചെ 1:15 ഓടെ ഹൈവേ 403-ലെ വിൻസ്റ്റൺ ചർച്ചിൽ ബൊളിവാർഡിലാണ് അപകടം നടന്നതെന്ന് മിസിസ്സാഗ ഒപിപി അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ, ഹൈവേ 407-നെ ഹൈവേ 403-ൽ നിന്ന് വേർതിരിക്കുന്ന ഗൈഡ് റെയിലിൽ വാഹനം ഇടിച്ചതായി കണ്ടെത്തി. അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും തീപിടിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വാഹനം പൂർണ്ണമായി കത്തി നശിച്ചതായി പോലീസ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ് പറയുന്നു.
വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറുടെ അടുത്ത ബന്ധുക്കളെ അറിയിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അപകട കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തെത്തുടർന്ന് ഹൈവേ 403 ന്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള പാതകൾ അടച്ചെങ്കിലും പിന്നീട് വീണ്ടും തുറന്നു. അപകടത്തിൽപ്പെട്ട ഗൈഡ് റെയിലിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നു, നിലവിൽ ഹൈവേ 407-ലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു.
അപകടത്തെക്കുറിച്ച് വിവരമുള്ളവർ മിസിസാഗ ഒപിപിയെ 905-858-8670 എന്ന നമ്പറിൽ ബന്ധപ്പെടണം.
