Friday, August 28, 2026

പങ്കാളിയെ പങ്കുവെച്ച കേസിലെ ഇരകൊല്ലപ്പെട്ടു; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും

കോട്ടയത്ത് പങ്കാളിയെ പങ്കുവെച്ച് കേസിലെ ഇരകൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ല പോലീസ് മേധാവി കെ കാർത്തിക്. ആരോപണ വിധേയനായ ഭർത്താവിനെ ഇന്നലെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളെ ഉടൻ ചോദ്യം ചെയ്യും. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

ഭർത്താവാണ് പ്രതിയെന്ന് ഉറപ്പിച്ചിട്ടില്ലെങ്കിലും സാഹചര്യ തെളിവുകൾക്കൾ ഇയാൾക്കെതിരാണ്.
സംഭവ സമയത്തെ മൊബൈൽ ലൊക്കേഷൻ അടക്കം പരിശോധിക്കുന്നുണ്ട്. ഇനി ഇയാളെ വിശദമായി ചോദ്യം ചെയ്യണം അതിനായി ഡോക്ടർമാരുടെ അനുമതി കത്തിരിക്കുകയാണ് പോലീസ്.പങ്കാളിയെ പങ്കുവെച്ച 5 കേസിലെയും പ്രതിയാണ് യുവതിയുടെ ഭർത്താവ് . ഈ കേസുകളുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.കേസിൽ കൂടുതൽപേർക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് ലക്ഷ്യം. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക് വിട്ട് നല്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!