Sunday, November 16, 2025

ജി 7 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന ഗാർഹിക കടം കാനഡയിൽ; CMHC ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ്

Canada has the highest household debt among G7 countries; CMHC Deputy Chief Economist

ഒട്ടാവ : ജി 7 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന ഗാർഹിക കടം കാനഡയിലാണെന്നും ഇത് രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് അലെദ് അബ് ഇയോർവർത്ത് റിപ്പോർട്ട് ചെയ്തു. ഗാർഹിക കടം വർദ്ധിക്കുന്നതിന് രാജ്യത്ത് ഉയരുന്ന ഭവന വിലകളാണ് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗം രാജ്യത്ത് വീടുകളുടെ താങ്ങാനാവുന്ന വില മെച്ചപ്പെടുത്തുക എന്നതാണ്. കൂടാതെ ഒന്നുകിൽ ഭവന വിതരണം വർദ്ധിപ്പിച്ചോ അല്ലെങ്കിൽ രാജ്യത്തെ വാടക സ്റ്റോക്ക് പുനർനിർമ്മിച്ചുകൊണ്ട് ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താമെന്നും അലെദ് അബ് ഇയോർവർത്ത് പറയുന്നു.

നിലവിൽ കാനഡയിലെ ഗാർഹിക കടത്തിന്റെ മുക്കാൽ ഭാഗവും മോർട്ട്ഗേജുകളാണ്. 2008 ലെ മാന്ദ്യകാലത്ത് മൊത്തം കനേഡിയൻ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തിന്റെ 80 ശതമാനവും ഗാർഹിക കടം ഉണ്ടാക്കിയപ്പോൾ, 2010 ൽ അത് 95 ശതമാനമായി ഉയർന്നു, 2021-ൽ അത് വീണ്ടും ഉയർന്നതായി, അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിൽ നിന്നും വ്യത്യസ്‌തമായി, യുഎസിലെ ഗാർഹിക കടം 2008 ൽ ജിഡിപിയുടെ 100 ശതമാനത്തിൽ നിന്ന് 2021 ൽ ഏകദേശം 75 ശതമാനമായി കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

“യുഎസ് കുടുംബങ്ങൾ കടം കുറച്ചപ്പോൾ, കാനഡയിൽ കടം വർദ്ധിപ്പിച്ചു, ഭവന വിപണിയിലെ താങ്ങാനാവുന്ന വിലയെ പ്രതിരോധിച്ചില്ലെങ്കിൽ ഇത് വർദ്ധിക്കുന്നത് തുടരുമെന്നും അലെദ് അബ് ഇയോർവർത്ത് മുന്നറിയിപ്പ് നൽകി. ഇതേ കാലയളവിൽ, യുകെയിലും ജർമ്മനിയിലും ഗാർഹിക കടം കുറഞ്ഞു, ഇറ്റലിയിൽ ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാന്ദ്യമോ മറ്റ് നെഗറ്റീവ് സാമ്പത്തിക സംഭവങ്ങളോ സംഭവിക്കുമ്പോൾ വ്യാപകമായ തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ പല മോർട്ട്ഗേജ് ഹോൾഡർമാർക്കും തിരിച്ചടവ് പ്രതിസന്ധി സൃഷ്ടിക്കുന്നുന്നെന്നും അലെദ് അബ് ഇയോർവർത്ത് റിപ്പോർട്ട് ചെയ്തു.

കൂടുതൽ ഉപഭോക്താക്കൾ സാമ്പത്തിക പ്രശ്‌നങ്ങളിൽ അകപ്പെടുന്നതിന്റെ സൂചനകൾ വ്യക്തമായിട്ടുണ്ടെന്ന് അലെദ് അബ് ഇയോർവർത്ത് അറിയിച്ചു. ഒരു സമ്പദ്‌വ്യവസ്ഥയിലെ പല കുടുംബങ്ങളും വലിയ കടബാധ്യതയുള്ളവരായിരിക്കുമ്പോൾ, 2007-ലും 2008-ലും യുഎസിൽ കണ്ടത് പോലെ സ്ഥിതിഗതികൾ പെട്ടെന്ന് വഷളാകും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.

മാന്ദ്യവും 2024 ന്റെ തുടക്കത്തോടെ 6.6 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്ന തൊഴിലില്ലായ്മ നിരക്കും കൂടുതൽ കനേഡിയൻമാരെ വായ്പാ കുടിശ്ശികയിലേക്കും പാപ്പരത്തത്തിലേക്കും നയിക്കുമെന്ന ആർബിസി ഇക്കണോമിക്‌സിൽ നിന്നുള്ള സമീപകാല റിപ്പോർട്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!