Saturday, May 30, 2026

ശാരീരികാസ്വാസ്ഥ്യം, നടി നവ്യാ നായർ ആശുപത്രിയിൽ; സന്ദര്‍ശിച്ച് നിത്യാ ദാസ്

Health issue, actress Navya Nair in hospital; Nitya Das visited

അഖില സുരേഷ്

നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

അനീഷ് ഉപാസന സംവിധാനം ചെയ്ത’ജാനകി ജാനേ’യിലാണ് താരം ഒടുവിൽ അഭിനയിച്ചത്. അനീഷ് ഉപാസന തന്നെ തിരക്കഥ രചിച്ച ജാനകി ജാനേയുടെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ്. ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ് ജാനകി ജാനേ . തികച്ചും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഭാര്യാ ഭർത്തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് ഈ ചിത്രം. സൈജുക്കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നമ്മുടെ ഓരോരുത്തരുടേയും പ്രതിനിധികളാണ് ഇതിലെ ജാനകിയും ഉണ്ണി മുകുന്ദനും. തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഷറഫുദ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷെരീഫ്, വിദ്യാവിജയകുമാർ, സതി പ്രേംജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ എത്തി പ്രമോഷന്‍ നടത്തി വരുകയായിരുന്നു നവ്യനായര്‍.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!