Thursday, September 3, 2026

അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്‌സ് (എകെഎംജി) കാനഡയുടെ വാർഷിക യോഗം ജൂൺ 24-ന് നടന്നു

വോൺ: അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്‌സ് (എകെഎംജി) കാനഡയുടെ വാർഷിക യോഗം ജൂൺ 24-ന് കിംഗ് സിറ്റിയിലുള്ള ബെല്ല ബാങ്ക്വെറ്റ് ഹാളിൽ വെച്ച് നടന്നു. എകെഎംജി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

ഡോ.കൃഷ്ണകുമാർ നായർ (പ്രസിഡന്റ് എ.കെ.എം.ജി കാനഡ), ഡോ. ഉഷാ ഹരികുമാർ (സെക്രട്ടറി എ.കെ.എം.ജി കാനഡ), ഡോ. അനിൽ ജോസഫ് (ട്രഷറർ എ.കെ.എം.ജി കാനഡ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പരിപാടിയ്ക്ക് നേതൃത്വം നൽകിയത്.

കൃഷ്ണൻ ഹരികുമാർ, ഡോ. അർച്ചന അഭയാംബിക, ഡോ. രാധിക നായർ, ഡോ. നിഷ നിജിൽ, ഡോ. സുമേഷ് മേനോൻ, ചഞ്ചൽ മാഹിൻ എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് വിവിധ പരിപാടികൾ ഏകോപിച്ചത്.

രോഹൻ ഹരികുമാർ, മാധവ് നായർ, റിത്വിക് ഹരികുമാർ എന്നിവർ രജിസ്ട്രേഷൻ നടപടികൾ നിയന്ത്രിച്ചു.

മുതിർന്ന അംഗങ്ങളായ ഡോ.പി.കെ.കുട്ടി, ഡോ.ഭവാനി നായർ, ഡോ.Raji മേനോൻ, ഡോ.മറിയാമ്മ ജോസഫ് എന്നിവർ ദീപം തെളിയിച്ചു.

ഈ വർഷം എകെഎംജിയിലെ അംഗങ്ങളായവരുടെ കുട്ടികൾ, രക്ഷിതാക്കൾ, കൂട്ടുകുടുംബങ്ങൾ, സുഹൃത്തുക്കൾ എന്നിവരുൾപ്പെടെ നിരവധി പുതിയ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പുതിയ-കുടിയേറ്റ അന്തർദേശീയ മെഡിക്കൽ ബിരുദധാരികളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നതായി സംഘാടകർ പറഞ്ഞു.

ഡോ.നിജിൽ ഹാറൂൺ, ഡോ.അർച്ചന നായർ, ഡോ.രാധിക നായർ, ഡോ.കൃഷ്ണകുമാർ നായർ, ഫിറോസ് അഹമ്മദ്, ഹരികുമാർ, ശ്രീ.മുരളി നായർ, ഡോ.ഭവാനി നായർ, ഡോ.വിനോദ് ചന്ദ്രൻ, ഡോ.ഷെല്ലി ചന്ദ്രൻ, ചഞ്ചൽ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യ അവതരിപ്പിച്ചു. ജിത്തു ദാമോദറിന്റെ നേതൃത്വത്തിലുള്ള ടീം കനലിൻ്റെ നാടൻ പാട്ടും പരിപാടിയ്ക്ക് ഉണ്ടായിരുന്നു.

ഡോ.ലേഖാ കുറുപ്പ്, ഡോ. രാധിക നായർ, ഡോ. ഉഷാ ഹരികുമാർ, ഡോ. ജിഷ വിമോജ്, ഡോ. നിഷ നൈജിൽ , ഡോ. സ്മിത കച്ചേരി, ചഞ്ചൽ, ഡോ. കീർത്തിക വെങ്കിടേശൻ, സുധാ ഹരി എന്നിവരുടെ നേതൃത്വത്തിൽ നൃത്തപരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ പ്രമേഹം, നടുവേദന, ആർത്തവവിരാമം, മുതിർന്നവരിലെ എഡിഎച്ച്ഡി, പെട്ടെന്നുള്ള ഹൃദയാഘാതം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയും ഉണ്ടായിരുന്നു. ഡോ. കൃഷ്ണകുമാർ നായർ ചർച്ചകൾ നിയന്ത്രിച്ചു. പ്രഭാഷകരായ ഡോ. അനിൽ ജോസഫ്, ഡോ. വിനോദ് ചന്ദ്രൻ, ഡോ. നിഷ നിഗിൽ, ഡോ. ഉഷാ ഹരികുമാർ എന്നിവർ ഈ വിഷയങ്ങളിൾ അഭിപ്രായം രേഖപ്പെടുത്തി.

ഡോ. ഇഖ്ബാൽ വടക്കായിൽ സ്റ്റാൻഡ്-അപ്പ് കോമഡി അവതരിപ്പിച്ചു.പരിപാടിയിൽ, എകെഎംജി കാനഡയുടെ സ്‌പോൺസർമാരായ സന്തോഷ് പിള്ള,മനോജ് കാരാത്ത,സാബു വർഗീസ് എന്നിവരെ ആദരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!