ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാൻ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ മത്സരം നടത്തുന്നു. ജൂലൈ 19-ന് വൈകിട്ട് 5 മണി വരെ എൻട്രികൾ സമർപ്പിക്കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ ’69-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ സമർപ്പിക്കാനാവൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം. കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 5001 രൂപ സമ്മാനമായി നൽകും. സൃഷ്ടികൾ മൗലികമല്ലെന്നു തെളിഞ്ഞാൽ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാർഹമായ സൃഷ്ടിയുടെ പൂർണ അവകാശവും നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും. വിധിനിർണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികൾ കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477-2251349
Updated:
നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ക്ഷണിച്ചു
Nehru Trophy Jal Mela lucky charm; Entries invited
Advertisement
Stay Connected
Must Read
Related News
