കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിനെ തുടർന്ന് നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പോലീസിന് ലഭിച്ചിരുന്നു. ഫെയ്സ്ബുക് ലൈവിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ വിനായകൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– വിനായകൻ ലൈവിൽ പറഞ്ഞു
