Sunday, April 19, 2026

ഫിസിഷ്യൻ ക്ഷാമം; മിൽക്ക് റിവർ, പിഞ്ചർ ക്രീക്ക് ആശുപത്രികളുടെ അത്യാഹിത വിഭാഗം അടയ്ക്കുന്നു

physician shortage; Milk River and Pincher Creek hospitals' emergency departments are closing

കാൽഗറി : ഫിസിഷ്യന്മാരുടെ ക്ഷാമം കാരണം കാൽഗറിയിലെ മിൽക്ക് റിവർ, പിഞ്ചർ ക്രീക്ക് ആശുപത്രികളുടെ അത്യാഹിത വിഭാഗം ഈ ആഴ്ച്ച അടയ്ക്കുമെന്ന് ഹെൽത്ത് അതോറിറ്റി അറിയിച്ചു. മിൽക്ക് റിവർ ആശുപത്രിയുടെ അത്യാഹിത വിഭാഗം ജൂലൈ 28 വെള്ളിയാഴ്ച അഞ്ച് മണി മുതൽ ഞായറാഴ്ച വൈകുന്നേരം 5 മണി വരെ അടച്ചിടും.

എന്നാൽ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ അത്യാഹിത വിഭാഗത്തിൽ മുഴുവൻ സമയവും പരിചരണം നൽകുമെന്നും അധികൃതർ അറിയിച്ചു. ലെത്ത്ബ്രിഡ്ജിലാണ് ഏറ്റവും അടുത്തുള്ള അത്യാഹിത വിഭാഗം സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി അത്യാഹിത വിഭാഗം താൽക്കാലികമായി അടച്ച പിഞ്ചർ ക്രീക്ക് ആശുപത്രിയിലും വാരാന്ത്യത്തിൽ സമാനമായ അവസ്ഥയായിരുന്നു. ഇന്ന് രാത്രി ഏഴര മുതൽ നാളെ രാവിലെ ഏഴര വരെ വീണ്ടും അത്യാഹിത വിഭാഗം താൽക്കാലികമായി അടയ്ക്കും.

ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്നതിനായി താൽക്കാലിക അടച്ചുപൂട്ടൽ സമയത്ത് നഴ്‌സിംഗ് സ്റ്റാഫ് ആശുപത്രിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!