Wednesday, March 25, 2026

സൗജന്യ ഓണക്കിറ്റ് വിതരണം; അന്തിമ തീരുമാനം ഇന്ന്

The decision on the distribution of Onam Kit will be known today

സൗജന്യ ഓണക്കിറ്റ് വിതരണത്തില്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇന്നുണ്ടാകും. ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ സൗജന്യക്കിറ്റ് ഉണ്ടാകൂ എന്ന സൂചനയാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ഇത്തവണ എല്ലാവര്‍ക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. അതെസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ഓണ ബോണസിലും ഇന്ന് തീരുമാനമാകും.

സംസ്ഥാനത്തെ 90 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. 500 രൂപ വിലയുള്ള സാധനങ്ങളാണ് ലഭിച്ചിരുന്നത്. ഇത്തവണ കാര്‍ഡ് ഉടമകളുടെ എണ്ണം 93 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് നല്‍കുന്നതിന് 500 കോടിയിലേറെ രൂപ ചെലവ് വരുന്നതിനാല്‍ സാമ്പത്തിക പിരിമുറുക്കങ്ങളുടെ സമയത്ത് കിറ്റ് നല്‍കേണ്ടന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് സൂചന.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!