Thursday, February 26, 2026

കിച്ചനറിൽ മലയാളി വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; രോഗ വിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്ന് ആക്ഷേപം

കിച്ചനർ: മലയാളി വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലം രോഗം മൂർച്ഛിക്കുകയായിരുന്നെന്നാണ് ആക്ഷേപം. ആശുപത്രി അധികൃതരെ ഇക്കാര്യം അറിയിച്ചതായും പറയുന്നു. കൊണസ്റ്റോഗാ കോളേജ് വിദ്യാർത്ഥിനി ആയ സാന്ദ്ര സലീമിനാണ് ഈ ദുര്യോഗം ഉണ്ടായത്.മികച്ച നർത്തകി കൂടിയായ സാന്ദ്ര സോഷ്യൽ മീഡിയയിലും സജീവമാണ്.

https://www.instagram.com/saandra_salim_/?hl=en

എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്നാണ് പെൺകുട്ടി ആദ്യം ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയുമായിരുന്നു. കിച്ചനറിൽ താമസിക്കുകയായിരുന്ന പെൺകുട്ടിക്ക് ലണ്ടനിലാണ് കൺസൾട്ടിങ്ങിനായി ഡോക്ടറെ ലഭിച്ചത്. അവിടെ ഡോക്ടറെ കണ്ട് മടങ്ങിയ പെൺകുട്ടി ക്ളിനിക്കിൽ റിസൾട്ടിനായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും തുടർന്ന് ഇ-മെയിൽ അയച്ച് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ലെന്നുമാണ് ആക്ഷേപം. അഭിഭാഷകസഹായം തേടാനുള്ള ആലോചനയിലാണ് ഇവർ.

കുറച്ച് നാളുകൾക്ക് ശേഷം കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ വേദനസംഹാരി നൽകി മടക്കി അയച്ചു. പിന്നീട് നടക്കാൻ പോലുമാകാതെർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ തെളിഞ്ഞത് അർബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതായാണ്.

ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ അടുത്ത് സുഹൃത്തുക്കളാണ് സഹായിക്കുന്നത്. വിദ്യാർത്ഥിനി ആയതിനാൽ തുടർ ചികിത്സയ്ക്കും മറ്റും ഭാരിച്ച തുക കണ്ടെത്തേണ്ട അവസ്ഥയിലുമാണ് ഇവർ. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ മാതാപിതാക്കൾ ഇവിടേക്ക് എത്താനുള്ള ശ്രമത്തിലുമാണ്.

സാന്ദ്രയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ ഗോ ഫണ്ട് ആരംഭിക്കാനുള്ള ശ്രമത്തിലാണ് മലയാളി സംഘടനകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!