ഡൽഹി: അപകീർത്തി പരാമർശത്തെ തുടർന്ന് പാർലമെന്റിൽ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം പിനസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറങ്ങി. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന ആരോപണനുമായി കോൺഗ്രസ്. ലോക്സഭാ സ്പീക്കർ നടപടികളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ സെക്രട്ടറി ജനറലിനെ കാണാൻ ആവശ്യപ്പെട്ടുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അവധിയായിരുന്നതിനാലാണ് വൈകിയതെന്ന വിശദീകരണം ലോകസഭാ സെക്രട്ടറിയേറ്റിന്റെ ഭാഗത്ത് നിന്ന് വരികയും ചെയ്തിരുന്നു.
ആഗസ്റ്റ് 4നാണ് അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവിട്ടത്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസിന് കിട്ടിയ രാഷ്ട്രീയ ഊര്‍ജമായാണ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുന്നത്. അതേസമയം ലോകസഭയിലേക്കുളള രാഹുൽ ഗാന്ധിയുടെ മടക്കം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ
