ടൊറന്റോ : കനേഡിയൻ മലയാളി അസോസിയേഷന്റെ (CMA) ഓണമഹോത്സവം സെപ്തംബർ 9 ശനിയാഴ്ച്ച മിസ്സിസ്സാഗ സെന്റ് ജോസഫ് സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. CMA ഓണം 2023-നോടനുബന്ധിച്ച് തിരുവാതിരകളി, പൂക്കളമത്സരവും ഉണ്ടായിരിക്കും.
തിരുവാതിരകളി മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 1000 ഡോളറും പൂക്കളമത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 500 ഡോളറും സമ്മാനമായി ലഭിക്കും.
വൈകിട്ട് 4 മുതൽ 6 മണി വരെ ഓണസദ്യ. തുടർന്ന് 6.30 മുതൽ രാത്രി 9.30 വരെ വിവിധ മത്സരങ്ങളും താലപ്പൊലി, പുലികളി, ചെണ്ടമേളം, വള്ളംകളി തുടങ്ങിയവയും നടക്കും.
ട്രിനിറ്റി ഗ്രൂപ്പാണ് ഓണാഘോഷത്തിന്റെ മെഗാസ്പോൺസർ.
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണം : ഫ്രാൻസിസ് ഔസേപ്പ് : 647-857-7725, മാത്യു തോമസ് : 647-449-2333, പ്രേം : 437-286-3855, തോമസ് തോമസ് : 416-845-8225, ആന്റണി തോമസ് : 647-996-2738, ജെയിൻ ലുക്ക് : 647-769-8377. മത്സരങ്ങളുടെ വിവരങ്ങൾക്കായി സോഫി സേവിയർ : 905-302-8048, അൽഫോൻസ് മാത്യു : 416-573-4996.
