ഓട്ടവ : ഈ ആഴ്ച പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്ക് (പിഎൻപി) അപേക്ഷിക്കാൻ മൂന്ന് കനേഡിയൻ പ്രവിശ്യകൾ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ എന്നീ പ്രവിശ്യകളാണ് ഓഗസ്റ്റ് 19 മുതൽ 25 വരെ നടന്ന നറുക്കെടുപ്പുകളിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.

പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഓഗസ്റ്റ് 19-25
ബ്രിട്ടിഷ് കൊളംബിയ
ഈ ആഴ്ച ബ്രിട്ടിഷ് കൊളംബിയ ബിസി പിഎൻപിയുടെ നാല് വ്യത്യസ്ത നറുക്കെടുപ്പുകളിലായി 225-ലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
സ്കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജ്വേറ്റ്, എൻട്രി ലെവൽ, സെമി സ്കിൽഡ് സ്ട്രീമുകൾ വഴി നടന്ന ഏറ്റവും വലിയ നറുക്കെടുപ്പിലൂടെ 169 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഏറ്റവും കുറഞ്ഞ സ്കിൽഡ് ഇമിഗ്രേഷൻ രജിസ്ട്രേഷൻ സിസ്റ്റം (SIRS) സ്കോർ എൻട്രി ലെവൽ, സെമി സ്കിൽഡ് ഉദ്യോഗാർത്ഥികൾക്ക് 88 മുതൽ സ്കിൽഡ് വർക്കേഴ്സിന് 106 വരെയും അന്താരാഷ്ട്ര ബിരുദധാരികൾക്ക് 109 വരെയും ആയിരുന്നു.
ശേഷിക്കുന്ന മൂന്ന് നറുക്കെടുപ്പുകളിലൂടെ 60 എന്ന മിനിമം SIRS സ്കോറുള്ള വിദഗ്ധ തൊഴിലാളികളെയും അന്താരാഷ്ട്ര ബിരുദധാരികളെയുമാണ് പരിഗണിച്ചത്.
33 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ്, 23 ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, മറ്റ് ടാർഗെറ്റഡ് പ്രൊഫഷനുകളിലെ ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.

ആൽബർട്ട
ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ (AAIP) ഏറ്റവും പുതിയ മൂന്ന് നറുക്കെടുപ്പുകളുടെ ഫലങ്ങൾ ആൽബർട്ട പുറത്തുവിട്ടു. എക്സ്പ്രസ് എൻട്രി ആപ്ലിക്കേഷൻ പൂളിൽ ഇതിനകം ഉള്ള നോമിനേറ്റഡ് ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുത്തത്.
ഓഗസ്റ്റ് 15-ന്, ആൽബർട്ട ജോബ് ഓഫർ സ്ട്രീമിനൊപ്പം ഡെഡിക്കേറ്റഡ് ഹെൽത്ത്കെയർ പാത്ത്വേ വഴി പ്രവിശ്യ കുറഞ്ഞത് CRS സ്കോർ 326 ഉള്ള 14 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ആഗസ്ത് 16-ന് 300 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളെയും പ്രവിശ്യാ നോമിനേറ്റ് ചെയ്തു – ടൂറിസം, ഹോസ്പിറ്റാലിറ്റി ഒക്യുപേഷൻ, ആൽബെർട്ട ജോബ് ഓഫർ സ്ട്രീമിനൊപ്പം 408-ഉം അതിനുമുകളിലും സിആർഎസ് സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് നോമിനേഷൻ ലഭിച്ചത്.
ഒടുവിൽ, ഓഗസ്റ്റ് 22-ന് ആൽബർട്ട ജോബ് ഓഫർ സ്ട്രീമിലെ കൺസ്ട്രക്ഷൻ മേഖലയിലേക്ക് ഏറ്റവും കുറഞ്ഞ CRS സ്കോർ 303 ഉള്ള 89 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്.

മാനിറ്റോബ
ആഗസ്റ്റ് 24-ന് മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലെ (എംപിഎൻപി) 623 ഉദ്യോഗാർത്ഥികൾക്ക് നോമിനേഷൻ നൽകി. ഇതിൽ 178 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നു.
ഇവരിൽ ഏറ്റവും കുറഞ്ഞ സ്കോർ 612 ഉള്ള 256 വിദഗ്ധ തൊഴിലാളികൾക്കും ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്. നോൺ-ഒക്യുപേഷൻ സ്പെസിഫിക് നറുക്കെടുപ്പിൽ കുറഞ്ഞത് 646 സ്കോർ നേടിയ 250 വിദഗ്ധ തൊഴിലാളികളെയും പ്രവിശ്യ നോമിനേഷൻ നൽകി.
ഇന്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീം വഴി 63 ഉദ്യോഗാർത്ഥികളും 724 എന്ന മിനിമം സ്കോറോടെ സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം വഴി 54 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്.