Sunday, November 16, 2025

കാട്ടുതീ; കാനഡയുടെ എയർ ക്വാളിറ്റി ഹെൽത്ത് ഇൻഡക്സ് പരിശോധിക്കുന്നതിങ്ങനെ

കാട്ടുതീ മൂലം കാനഡയിലെ വായുമലിനീകരണത്തെ കുറിച്ച് ആശങ്കാകുലരായി ജനങ്ങൾ. ഓരോ പ്രൊവിൻസിലും വിത്യസ്ത അനുപാതത്തിലാണ് വായുമലിനീകരണ നിരക്ക്. ഓസോൺ, നൈട്രജൻ ഓക്സൈഡ്, പർട്ടിക്കുലർ മാറ്റർ (PM2.5) എന്നിങ്ങനെ മൂന്ന് വിത്യസ്ത മലിനീകരണങ്ങളെ അടിസ്ഥാനമാക്കിയാണ് കാനഡയുടെ എയർ ക്വാളിറ്റി ഹെൽത്ത് സൂചികയുളളത് (AQHI). അതിൽ പ്രത്യേകിച്ച് PM2.5 ന്റെ ഉയർന്ന അളവുകളാണ് ഉളളതെങ്കിലും മറ്റ് രണ്ട് വാതകങ്ങളുടെ സാന്നിധ്യവും കാട്ടുതീയുടെ പുകയിൽ കാണപ്പെടുന്നു. ഇത്തരത്തിൽ 2.5-ഓ അതിൽ കുറവോ വലിപ്പമുള്ള മൈക്രോണുകൾ നേരിട്ട് ശ്വാസകോശത്തിലേക്ക് തുളച്ചുകയറുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

AQHI ഒന്ന് മുതൽ 10+ വരെയുള്ള സ്കെയിലിലാണ് കണക്കാക്കുന്നത്. കൂടാതെ എക്സ്പോഷറിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതയെക്കുറിച്ച് പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ കൂടിയാണ് ഇത്തരത്തിൽ അനുപാതം കണക്കാക്കുന്നതിനായി സ്കെയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ സ്കെയിലിലെ അളവ് കൂടുന്തോറും ആരോഗ്യപരമായ അപകടസാധ്യതകൾ കൂടുതലാണെന്ന് മനസ്സിലാക്കാം. പ്രത്യേകിച്ച് മുതിർന്നവർക്കും കുട്ടികൾക്കും ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളുകളെയുമാണ് ഇത് ബാധിക്കുക. ഒന്റാറിയോ, ക്യുബെക്ക്, ആൽബെർട്ട എന്നിവിടങ്ങളിൽ ഇപ്പോഴും ഉപയോഗത്തിലുള്ള മെട്രിക് സൂചിക അനുസരിച്ച് മൂന്ന് മലിനീകരണങ്ങളും മൂലമുളള അപകടസാധ്യത ശരാശരിയിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!