Wednesday, October 28, 2026

വാൻകൂവർ ഐലൻഡിൽ 20ലധികം കാട്ടുതീകൾ നിയന്ത്രണാതീതം

More than 20 wildfires are out of control on Vancouver Island

വാൻകൂവർ ഐലൻഡ് : ചൊവ്വാഴ്ച വരെ വാൻകൂവർ ഐലൻഡിൽ ഇരുപത്തിയൊന്ന് കാട്ടുതീകൾ നിയന്ത്രണാതീതമായി തുടരുന്നതായി ബി സി വൈൽഡ് ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു. ഇതിൽ ഏറ്റവും വലിയ കാട്ടുതീ ഇപ്പോൾ 23 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചിട്ടുണ്ടെന്നും വൈൽഡ് ഫയർ സർവീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 23.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മൗണ്ട് കോൺ റീഡ് തീപിടിത്തം ഉൾപ്പെടെ, നിയന്ത്രണാതീതമായ തീപിടുത്തങ്ങളിൽ പകുതിയിലേറെയും സ്ട്രാത്‌കോണ പ്രൊവിൻഷ്യൽ പാർക്കിലാണ്. മിന്നലാക്രമണം മൂലമാണ് നിലവിലെ തീപിടിത്തങ്ങളിൽ ഭൂരിഭാഗവും ഉണ്ടായതെന്നും നിലവിൽ ആളുകൾക്കോ സ്ഥാപനങ്ങൾക്കോ ഭീഷിണിയില്ലെന്നും അധികൃതർ അറിയിച്ചു.

ബ്രിട്ടിഷ് കൊളംബിയയിൽ ഈ സീസണിൽ 2,080-ലധികം തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇവയിൽ 430 തീപിടുത്തങ്ങൾ സജീവമായി തുടരുന്നുണ്ടെന്നും വൈൽഡ് ഫയർ സർവീസ് പറയുന്നു. ഇവയിൽ ഏകദേശം 347 തീപിടിത്തങ്ങൾ ഇടിമിന്നൽ കാരണവും 24 എണ്ണം ജനങ്ങളുടെ പ്രവർത്തനം മൂലവും ഉണ്ടായതായി അധികൃതർ വെളിപ്പെടുത്തി.

ഈ സീസണിൽ പ്രവിശ്യയിൽ 22,200 ചതുരശ്ര കിലോമീറ്ററിലധികം ഭൂപ്രദേശം കത്തിനശിച്ചതായി ബി സി വൈൽഡ് ഫയർ സർവീസ് പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!