പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തി ചാണ്ടി ഉമ്മന്‍. അയര്‍കുന്നത്ത് കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു. ആദ്യ പതിനാല് ബൂത്തിലെ ഫലം എണ്ണിക്കഴിയുമ്പോള്‍ മുവ്വായിരത്തിലധികം വോട്ടിനാണ് ചാണ്ടി ഉമ്മന്‍ മുമ്പില്‍ നില്‍ക്കുന്നത്.
ആദ്യ റൗണ്ട് ഫലം ഇങ്ങനെ
ചാണ്ടി ഉമ്മന്‍ (യുഡിഎഫ്)- 5699
ജെയ്സി സി തോമസ് (എല്‍ഡിഎഫ്)- 2883
ലിജിന്‍ ലാല്‍ (ബിജെപി)- 476
ലൂക് തോമസ് (ആം ആദ്മി)-99
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മന് 580 വോട്ടിന്റെ ലീഡായിരുന്നു. 2491 പോസ്റ്റല്‍ വോട്ടുകളിലാണ് 1210 വോട്ടുകളും ചാണ്ടി ഉമ്മന്‍ നേടിയത്. പോസ്റ്റല്‍ വോട്ടിന് ശേഷം അയര്‍കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ശേഷം, അകലക്കുന്നം, കൂരോപ്പട, മണര്‍ക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളാണ് എണ്ണുക.
