Monday, August 18, 2025

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ബോട്ട് മുങ്ങി രണ്ടു പേർ മരിച്ചു, ഒരാളെ കാണാതായി

Two dead, one missing after boat capsizes in Newfoundland and Labrador

സെന്റ് ജോൺസ് : ചൊവ്വാഴ്ച വൈകിട്ട് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ഫ്ലൂർ ഡി ലൈസ് തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ടു പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായതായി ഫ്ലൂർ ഡി ലൈസ് മേയർ ബോബ് ട്രാവെർസ് അറിയിച്ചു.

അപകടസമയത്ത് ബോട്ടിൽ നാല് പേരുണ്ടായിരുന്നതായി ആർസിഎംപി സ്ഥിരീകരിച്ചു. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഹെലികോപ്റ്ററുകളും മറ്റും പ്രദേശത്ത് തുടരുന്നുണ്ടെന്ന് മേയർ ബോബ് ട്രാവെർസ് പറഞ്ഞു.

ബോട്ടിൽ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും ബോബ് ട്രാവെർസ് കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!