Thursday, November 26, 2026

ലീ ചുഴലിക്കാറ്റ്; മാരിടൈംസിലുടനീളം വൈദ്യുത തടസ്സം തുടരുന്നു

Hurricane Lee; Power outages continue across the Maritimes

ഹാലിഫാക്സ് : ലീ ചുഴലിക്കാറ്റ് വീശിയടിച്ചതോടെ മാരിടൈംസിലുടനീളം ആയിരക്കണക്കിന് ആളുകൾ വൈദ്യുത തടസ്സം നേരിടുന്നു. ഉച്ചക്ക് രണ്ടു മണി വരെ 52,000-ലധികം ഉപഭോക്താക്കൾക്ക് ഇപ്പോഴും വൈദ്യുതി ഇല്ലെന്ന് നോവസ്കോഷ പവർ റിപ്പോർട്ട് ചെയ്തു. കൂടാതെ 9,000-ത്തിലധികം ഉപഭോക്താക്കൾ ഇരുട്ടിലാണെന്ന് ന്യൂബ്രൺസ് വിക് പവർ അറിയിച്ചു.

“ഇന്ന് രാവിലെ, ജീവനക്കാർ പ്രവിശ്യയിലുടനീളം നാശനഷ്ടങ്ങൾ വിലയിരുത്തുകയും ലൈനുകളിൽ നിന്ന് മരങ്ങൾ നീക്കം ചെയ്യുകയും ഉപകരണങ്ങൾ നന്നാക്കുകയും ചെയ്യുന്നു,” നോവസ്കോഷ പവർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. കൊടുങ്കാറ്റിന്റെ വരവിനുശേഷം ഏകദേശം 277,000 ഉപഭോക്താക്കൾ വൈദ്യുത തടസ്സം നേരിട്ടതായി ഇലക്ട്രിക്കൽ യൂട്ടിലിറ്റി പറഞ്ഞു. ഏകദേശം 170,000 ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ ജോലിക്കാർക്ക് കഴിഞ്ഞു, അധികൃതർ കൂട്ടിച്ചേർത്തു.

നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് സഹായിക്കുന്നതിനായി പ്രവിശ്യയിലുടനീളം ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് നോവസ്കോഷ പവർ വ്യക്തമാക്കി. വ്യാപകമായ വൈദ്യുതി മുടക്കം കാരണം പ്രദേശത്തുടനീളമുള്ള പല ട്രാഫിക് ലൈറ്റുകളും പ്രവർത്തനരഹിതമായതായി ഹാലിഫാക്സ് റീജൻ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ ഹാലിഫാക്സ് സ്റ്റാൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമഗതാഗതം പുനരാരംഭിച്ചു.

ബ്രിഡ്ജ് വാട്ടർ, ലുനെൻബർഗ്, ഹാലിഫാക്സിലെ ചില ഭാഗങ്ങളിൽ അടക്കം വൈദ്യുതി തടസ്സത്തെ തുടർന്ന് ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനത്തിൽ തടസ്സങ്ങൾ അനുഭവപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ഈസ്റ്റ്‌ലിങ്ക് അറിയിച്ചു.

കേപ് ബ്രെട്ടണിലും നോവസ്കോഷയുടെ കിഴക്കൻ തീരത്തും ഞായറാഴ്ച നേരത്തെ 90 കിലോമീറ്റർ വരെ കാറ്റ് വീശിയടിച്ചതിന് ശേഷം മാരിടൈമിന്റെ പല മേഖലകളിലും സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി കാലാവസ്ഥാ ഏജൻസി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!