Wednesday, October 15, 2025

ബ്രിട്ടിഷ് കൊളംബിയ വില്യംസ് ലേക്കിൽ പ്രാദേശിക അടിയന്തരാവസ്ഥ, 4 വീടുകൾ ഒഴിപ്പിച്ചു

Local emergency in Williams Lake, British Columbia, 4 homes evacuated

വിക്ടോറിയ : വീടുകൾ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിലെ വില്യംസ് ലേക്കിലുള്ള നാല് വീടുകൾ ഒഴിപ്പിച്ചതായി എമർജൻസി ഓപ്പറേഷൻസ് ഡയറക്ടർ ഇവാൻ ഡീൻ അറിയിച്ചു. ടെറ റിഡ്ജ് എന്ന കെട്ടിടത്തിൽ നിന്നുമാണ് ആളുകളെ ഒഴിപ്പിച്ചത്. കെട്ടിടത്തിന് തകരാർ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഇത് മുൻനിർത്തി മുൻകരുതൽ നടപടി എന്ന നിലയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എമർജൻസി ഓപ്പറേഷൻസ് ടീം ശേഖരിച്ച എഞ്ചിനീയറിംഗ് റിപ്പോർട്ടിന് അനുസരിച്ചാണ് നടപടിയെന്നും ഡയറക്ടർ ഇവാൻ ഡീൻ പറഞ്ഞു. ജിയോ ടെക്‌നിക്കൽ എഞ്ചിനീയറെ ഉപയോഗിച്ച് കെട്ടിടത്തിയിലെ 80 യൂണിറ്റുകളിലും പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട എല്ലാ ഏജൻസികളെയും അറിയിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ പരിഹരിക്കാൻ പ്രവിശ്യാ എമർജൻസി മാനേജ്‌മെന്റുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും നഗരം പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!