ബിസി ഫ്രേസര്‍ വാലിയിലെ വാന്‍കൂവറില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്കായി ചില്ലിവാക്കിലെ ഒരു വാണിജ്യ കോഴി ഫാമില്‍ പക്ഷിപ്പനി കണ്ടെത്തിയതായി
കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു. ഏകദേശം 8,000 കോഴികളുളള ഒരു ചെറിയ ഫ്രീ റേഞ്ച് ഫാമിലാണ് പക്ഷപ്പനി സ്ഥിരീകരിച്ചതെന്ന് പൗള്‍ട്രി അസോസിയേഷന്‍ പറയുന്നു.
ഒരു ഫാമില്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ കണ്ടെത്തിയാല്‍, ആ ഫാമിലെ എല്ലാ പക്ഷികളെയും ദയാവധം ചെയ്യണമെന്ന് സിഎഫ്‌ഐഎ ആവശ്യപ്പെടുന്നു, പൗള്‍ട്രി അസോസിയേഷന്‍ പറഞ്ഞു. ‘ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ബാധിച്ച ജീവികളെല്ലാം തന്നെ മരിക്കാന്‍ സാധ്യതയുണ്ട്, അതിനാല്‍ ഇത് മനുഷ്യത്വപരമായ കാര്യമാണ്,” അസോസിയേഷന്‍ പറഞ്ഞു.
ഫാം ശരിയായി വൃത്തിയാക്കിയിട്ടുണ്ടെന്നും ഇന്‍ഷുറന്‍സ് മുഖേന നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ സിഎഫ്‌ഐഎ ഫാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

2021 അവസാനത്തോടെ കനേഡിയന്‍ ഫാമുകളില്‍ ആദ്യമായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പകര്‍ച്ചവ്യാധികള്‍ സാധാരണയായി വസന്തകാലത്തും ശരത്കാലത്തും പക്ഷികളുടെ ദേശാടനത്തിനിടയിലാണ് സംഭവിക്കുന്നത്.
സെപ്തംബര്‍ 28 വരെ 7 ദശലക്ഷത്തിലധികം പക്ഷികളെ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ബാധിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ മുതല്‍ കൊന്നൊടുക്കിയ പക്ഷികളില്‍ പകുതിയും ബി.സിലാണ്.
ഈ വര്‍ഷം ബിസിയില്‍ സ്ഥിരീകരിച്ച ആദ്യത്തെ കേസാണ് ചില്ലിവാക്ക് കേസെന്ന് പൗള്‍ട്രി അസോസിയേഷന്‍ അറിയിച്ചു. മറ്റ് പൗള്‍ട്രി ഫാമുകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതുള്‍പ്പെടെയുളല കുടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.
