Saturday, February 14, 2026

കസാക്കിസ്ഥാനിലെ കല്‍ക്കരി ഖനിയില്‍ വന്‍ തീപിടുത്തം; 32 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

32 Dead after massive fire engulfs coal mine in Kazakhstan

കസാക്കിസ്ഥാനിലെ ഖനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 252 ജോലിക്കാരാണ് ഖനിയിലുണ്ടായിരുന്നത്. 25 പേരെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കസാഖിസ്ഥാനിലെ കോസ്റ്റെങ്കോ ഖനിയിലാണ് ശനിയാഴ്ച അപ്രതീക്ഷിതമായി തീ പിടിത്തം ഉണ്ടായത്. മീഥൈന്‍ വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണം.

അപകടത്തെത്തുടര്‍ന്ന് 252 പേരില്‍ 208 പേരെ കോസ്റ്റങ്കോ ഖനിയില്‍ നിന്ന് ഒഴിപ്പിച്ചതായി ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള സ്റ്റീല്‍ നിര്‍മ്മാതാക്കളായ ആര്‍സെലോര്‍ മിത്തലിന്റെ (MT.LU) പ്രാദേശിക യൂണിറ്റ് ഓപ്പറേറ്റര്‍ ആര്‍സെലര്‍ മിത്തല്‍ ടെമിര്‍തൗ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ 18 പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ഖനിയുടെ ഉടമസ്ഥര്‍ വ്യക്തമാക്കി.

23 ഖനിത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കസാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖനി തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ഒക്ടോബര്‍ 29 ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു.

വാതക സംരക്ഷണ പരിശോധനകള്‍ക്കായി കല്‍ക്കരി യൂണിറ്റ് ഖനികളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു. അതെസമയം തീപിടിത്തത്തിന് ശേഷം, കസാഖ്സ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് ആര്‍സെലര്‍ മിത്തല്‍ ടെമിര്‍ട്ടൗ ഖനന കമ്പനിയുമായുള്ള നിക്ഷേപ സഹകരണം നിര്‍ത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീല്‍ നിര്‍മാതാക്കളായ ആര്‍സെലര്‍മിറ്റലിന്റേതാണ് ഖനി. സംഭവത്തില്‍ കസാഖിസ്ഥാന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഖനിയില്‍ ജോലിക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ പാളിച്ച പറ്റിയോ എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അധികൃതര്‍ പറയുന്നു. 2022 നവംബറില്‍ ഖനിയിലുണ്ടായ തീ പിടിത്തത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!