കാനഡ റവന്യൂ ഏജൻസിക്ക് അയച്ച ചെക്ക് മോഷ്ടിക്കപ്പെട്ടതായി പരാതി. 10,800 ഡോളറിന്റെ ചെക്കാണ് പരാതിക്കാരനായ എൻഡർ സിആർഎക്ക് അയച്ചത്. തന്റെ സംരഭമായ എൻഡർ ഓർഗാനിക് മേപ്പിൾ സിറപ്പ് നിർമ്മിക്കുന്ന ഫാമിലി ബിസിനസ്സിന്റെ നികുതിയിനത്തിൽ ഈ വർഷമാദ്യം സിആർഎയക്കയച്ച 10,800-ഡോളറിന്റെ ചെക്കാണ് മോഷ്ടിക്കപ്പെട്ടത്. ചില സമയങ്ങളിൽ ചെക്ക് തടസ്സപ്പെട്ടതായും മാറ്റം വരുത്തി മറ്റൊരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടതായും എൻഡർ പറഞ്ഞു. മെയിലിൽ നിന്ന് ചെക്കുകൾ മോഷ്ടിക്കുകയും പേരും തുകയും മാറ്റുകയും ചെയ്യുന്ന ഈ പുതിയ തട്ടിപ്പിനെ “ചെക്ക് വാഷിംഗ്” എന്നാണ് വിളിക്കുന്നത്. ബാങ്ക് പണം തിരികെ നൽകുമെന്നാണ് കരുതിയതെങ്കിലും റോയൽ ബാങ്ക് ഓഫ് കാനഡയുമായി (ആർബിസി) ബന്ധപ്പെട്ടപ്പോൾ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമയപരിധി നഷ്ടമായതായി അറിയിച്ചു.

ചെക്ക് 54 ദിവസത്തിനുള്ളിൽ കണ്ടെത്തി, 45 ദിവസത്തിനുള്ളിൽ അറിയിക്കണം എന്നതാണ് ബാങ്ക് പറഞ്ഞതെന്ന് എൻഡർ പറഞ്ഞു. പണം നഷ്ടപ്പെടുന്നത് ബിസിനസ്സിനെ ബാധിക്കുമെന്നും കുടിശ്ശികയുള്ള ടാക്സ് ബില്ലിന് താൻ ഇപ്പോഴും CRA-യ്ക്ക് കടപ്പെട്ടിരിക്കുന്നുവെന്നും പണമടയ്ക്കാത്തതിന് സിആർഎ-യിൽ നിന്ന് $1,500 പിഴയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ മെയിൽ വഴി പണം നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, പോലീസ് സേവനവുമായോ ഉപഭോക്തൃ സേവന വിഭാഗവുമായും ഓൺലൈനായി canadapost.ca/support എന്ന വിലാസത്തിലോ 1-866-607-6301 അല്ലെങ്കിൽ TTY: 1-800-267-2797 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഐഡന്റിറ്റി തട്ടിപ്പിനെക്കുറിച്ച് ആശങ്കയുള്ള ഉപഭോക്താക്കൾ കനേഡിയൻ ആന്റി ഫ്രോഡ് സെന്ററുമായി 1-888-495-8501 എന്ന നമ്പറിൽ ബന്ധപ്പെടണം.
