ഇസ്രയേലിൽ സ്ത്രീകളെയും കുട്ടികളെയും വധിച്ചതായി ഹമാസ് ഭീകരൻ സമ്മതിക്കുന്ന വീഡിയോ ഇസ്രായേലിലെ ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ വിഭാഗം പുറത്തുവിട്ടു. ഹമാസിന്റെ നുഖ്ബ സ്പെഷ്യൽ ഫോഴ്‌സിലെ അംഗമായ ഒമർ സാമി മർസുക് അബു റുഷ, ഗാസ അതിർത്തിക്കടുത്തുള്ള കഫർ ആസയിലേക്ക് വിന്യസിച്ചിരിക്കുന്ന സേനയിൽ താനുണ്ടായിരുന്നതായി ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായി റിപ്പോർട്ട് ചെയ്തു.

“കൊല്ലുക എന്നതായിരുന്നു ദൗത്യം.കാണുന്ന എല്ലാവരെയും കൊന്ന് തിരിച്ചുവരാൻ,” അബു റുഷ പറഞ്ഞു.സുരക്ഷിതമായ ഇടങ്ങളിൽ ഒളിച്ചിരുന്ന കുട്ടികളെ അവർ വെടിവെച്ച് കൊന്ന ഭയാനകമായ നിമിഷം അബു റുഷ വിവരിച്ചു.ഐ ഡി എഫ് സൈനികരുമായുള്ള സംഘട്ടനത്തിലാണ് അബു റുഷ പിടിയിലാകുന്നത്.
എല്ലാവരേയും കൊല്ലാൻ നുഖ്ബ ഉദ്യോഗസ്ഥർ ഉത്തരവിട്ടുവെന്നും എന്നാൽ സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും കൊല്ലുന്നത് ഇസ്ലാം വിലക്കുന്നുവെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് അബു റുഷ പറഞ്ഞു.