Wednesday, November 4, 2026

എമ്പുരാന്റെ വരവറിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ

എമ്പുരാൻ വരവറിയിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രിഥ്യിരാജ് സുകുമാരൻ ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു. ഒക്ടോബർ അഞ്ചിന് ഷൂട്ടിംഗ് ആരംഭിച്ച വിവരം പുറത്തുവന്നപ്പോൾ സിനിമപ്രേമികളുടെ ആവേശം മാനം മുട്ടിയിരുന്നു.

ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ലൊക്കേഷന്‍ ഹണ്ടിനായി യു.കെയില്‍ എത്തിയ പൃഥ്വിരാജിന്റേയും സംഘത്തിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നേരത്തെ ലൊക്കേഷന്‍ തിരയുന്നതിന്റെ ഭാഗമായി പൃഥ്വിരാജ് ദുബൈയിലും എത്തിയിരുന്നു.

എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍ ജനുവരിയിലാണ് ആരംഭിക്കുക. യു.എസ്, യു.കെ, അബുദാബി എന്നിവിടങ്ങളിലാവും ഷൂട്ടിങ്. എമ്പുരാന്റെ യു.എസ് ഷെഡ്യൂളില്‍ ടൊവിനോ തോമസും ഉണ്ടായേക്കും.ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാന്റെ ഷൂട്ട് നടക്കുക. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!