മോൺട്രിയൽ : മോൺട്രിയലിലെ ഒരു ജൂത സ്‌കൂളിന് നേരെ ഈ ആഴ്ച രണ്ടാം തവണയും വെടിവെപ്പുണ്ടായി. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കോറ്റ്-ഡെസ്-നീജസ് പരിസരത്ത് വാൻ ഹോൺ അവന്യൂവിന് സമീപമുള്ള ഡീക്കണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന യെശിവ ഗെഡോള എന്ന ജൂത സ്കൂളിന് നേരെയാണ് വെടിവെപ്പുണ്ടായത്.

സ്കൂളിന്റെ മുൻഭാഗത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥർ വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
