വികസന കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിൽ പിണറായി വിജയൻ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് കെ വി തോമസ്. പ്രതിസന്ധിയിൽ തളരാതെ വികസന പ്രവർത്തനം മുന്നോട്ട്കൊണ്ടുപോകുന്ന കെ കരുണാകരനെ പോലെയാണ് പിണറായി വിജയനും. കെ റയിൽ ജനങ്ങൾക്ക് ആവശ്യമാണ്, തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാർ. സാമ്പത്തിക പ്രതിസന്ധി ഒരിക്കലും കെ റെയിലിന് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിൻ എയർ പോർട്ടും കൊച്ചി മെട്രോയും വന്നത് കയ്യിൽ കാശ് വച്ചിട്ടാണോ എന്നും ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് നമുക്ക് സാമ്പത്തിക ശ്രോതസ്സുകൾ ഉണ്ടെന്നും അദ്ദേഹം എം സി ന്യൂസിനോട് പറഞ്ഞു. ഞങ്ങൾക്ക് 30 മീറ്റർ നീളമുള്ള നാഷണൽ ഹെെവെ മതിയെന്ന് ഐക്യകണ്ഠമായി കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. അന്ന് ആ പ്രമേയം കണ്ട് ഒരിക്കലും ചിരിക്കാത്ത മൻമോഹൻസിംഗ് വരെ ചിരിച്ചു. ഇന്ന് ഹെെവെ വികസനം അതിവേഗം നടക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളീയം സംസ്ഥാന വികസനത്തിന് കരുത്തുപകരുന്ന പരിപാടിയാണ്. അണാപെെസ അളന്ന് അതിനെ വിലയിരുത്തുന്നതിൽ കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല എന്നെക്കാൾ നല്ല ആളുകൾ എറണാകുളത്ത് എൽഡിഎഫിന് ഉണ്ട്. കോൺഗ്രസിലെ ചില നേതാക്കൾക്ക് മൃതുഹിന്ദുത്വ സമീപനമുണ്ട്. ഇന്ത്യ മുന്നണിക്ക് നേതൃത്വം കൊടുക്കേണ്ടത് കോൺഗ്രസാണ് എന്നാൽ നിർഭാഗ്യവശാൽ ഇന്നതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയ്ക്ക് വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അതിനാൽ കോൺഗ്രസ് മുന്നേറ്റം ആസാധ്യമാണെന്ന് പറയാൻ സാധിക്കില്ല. പാലസ്തീൻ വിഷയത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല കോൺഗ്രസും ഇന്ത്യയും എന്നും പലസ്തീനൊപ്പമായിരുന്നു. പക്ഷെ രണ്ട് വഞ്ചിയിൽ കാലുവച്ച് പോകാൻ കഴിയില്ല. പറയേണ്ട നിലപാട് ശക്തമായി പറയണം. കേരളത്തിൽ കോൺഗ്രസിന് വ്യക്തത ഉണ്ടാകണം.ലീഗ് എക്കാലത്തും മതേതര സമീപനം സ്വീകരിച്ച പാർട്ടിയാണ്. മതേതരത്വത്തിന് വെല്ലുവിളി വന്നപ്പോഴൊക്കെ ഉറച്ച നിലപാടെടുത്ത പാർട്ടിയാണ് ലീഗ്-അദ്ദേഹം പറഞ്ഞു
കോൺഗ്രസ് വിട്ടെങ്കിലും താൻ നെഹറുവിന്റെ കാഴ്ച്ചപ്പാടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരനായ ഒരാളാണ്. തന്നോട് സിപിഐഎമ്മിൽ ചേരാൽ ആരും പറഞ്ഞിട്ടില്ല. ഇപ്പോഴും താൻ സിപിഐഎം അംഗമല്ലെന്നും പറഞ്ഞ അദ്ദേഹം ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും വ്യക്തമാക്കി
