കൊച്ചി : പിതാവിൽ നിന്നുള്ള ലൈംഗിക പീഡനത്തെത്തുടർന്ന് ഗർഭിണിയായ പത്ത് വയസുകാരിയുടെ ഗർഭം അലസിപ്പിക്കണമെന്ന ഹർജിയിൽ മെഡിക്കൽ റിപ്പോർട് പ്രകാരം നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ്റെ ഉത്തരവ്.
31 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ നീക്കാൻ സർജറി വേണ്ടിവരുമെന്നും കുഞ്ഞ് ജീവിച്ചിരിക്കാൻ എൺപത് ശതമാനം സാധ്യതയുണ്ടന്നും നവജാത ശിശുവിനുള്ള പരിചരണം വേണ്ടിവരുമെന്നുമുള്ള മെഡിക്കൽ റിപ്പോർട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
പെൺകുട്ടിയുടെ ഗർഭാവസ്ഥയും ആരോഗ്യനിലയും സംബന്ധിച്ച് കോടതി മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് തേടിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മികച്ച പരിചരണം നൽകാനും മാതാപിതാക്കൾ ഏറ്റെടുക്കുന്നില്ലങ്കിൽ ശിശുവിൻ്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കാൻ സർക്കാരിനും കോടതി നിർദേശം നൽകി.