Wednesday, January 21, 2026

കശ്മീരിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു

ശ്രീനഗർ: ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്ടർ തകർന്നുവീണു. ചീറ്റ വിഭാഗത്തിലുള്ള ഹെലികോപ്ടറാണ് തകർന്നു വീണത്. അസുഖബാധിതരായ അതിർത്തി സുരക്ഷാസേനാംഗങ്ങളെ കൊണ്ടുവരുന്നതിനായാണ് ഹെലികോപ്ടർ പോയത്.
വടക്കൻ കശ്മീരിലെ ബന്ദിപ്പോറ ഗുരേസ് സെക്ടറിലാണ് അപകടം. കാരണം വ്യക്തമല്ല. ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് വഴിമാറുകയായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്നു സേനാവൃത്തങ്ങൾ അറിയിച്ചു.
പൈലറ്റും സഹപൈലറ്റുമായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. പ്രദേശം മുഴുവൻ മഞ്ഞുമൂടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!