2022 ലെ സിപിസി നേതൃത്വ മത്സരം ജോൺ ചാരെസ്റ്റിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കും. അസാധ്യമായ ദൗത്യമാണെന്ന് തോന്നുമെങ്കിലും ജോൺ ചാരെസ്റ്റിൻറെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ചിലപ്പോൾ അദ്ദേഹം സാധ്യമാകുമെന്ന് തന്നെ കരുതാം. 100,000 ൽ അധികം ആളുകളെ പുതുതായി സ്വന്തം കീഴിലുള്ള അംഗങ്ങൾ ആക്കിയെങ്കിൽ മാത്രമേ ചാരെസ്റ്റിനു വിജയിക്കാനാവു എന്നാണ് കണക്കുകൾ പറയുന്നത്. അതിനായി എല്ലാ ദിവസവും 1000-ത്തോളം അംഗങ്ങളെ പുതുതായി റിക്രൂട്ട് ചെയ്യേണ്ടി വരും.
ചാരെസ്റ്റിനെ കൂടാതെ മൂന്നു പ്രമുഖരും നേതൃത്വ മത്സരത്തിൽ ശക്തമായിട്ടുണ്ട്.
അബാക്കസ് ഡാറ്റയിൽ നിന്നുള്ള പുതിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 16 ശതമാനം സാധാരണക്കാർ ചാരെസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. അതെ സമയം പ്രധാന എതിരാളിയായ പിയറി പൊയിലീവ്രെയ്ക്ക് അത് 15 ശതമാനം മാത്രമേ ഉള്ളു. എന്നാൽ രണ്ടു പേർക്കും 21 ശതമാനം ആളുകൾ നൽകിയിരിക്കുന്നത് നെഗറ്റീവ് ഇമ്പ്രെഷൻ ആണെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ് . ചാരെസ്റ്റിന് ഏറ്റവും കൂടുതൽ നെഗറ്റീവ് ഇമ്പ്രെഷൻസ് കിട്ടിയത് ക്യുബെക്കിൽ നിന്നാണ്.
അറ്റ്‌ലാന്റിക് കാനഡയിലും ഒന്റാറിയോയിലും ചാരെസ്റ്റിനും പൊയിലിവ്രെയ്ക്കും സമാനമായ ഒരേ രീതിയിലുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത് , എന്നാൽ പടിഞ്ഞാറൻ മേഖലകളിൽ ചാരെസ്റ്റിനെക്കാൾ കൂടുതൽ സ്വാധീനം പൊയ്‌ലിവ്രെയ്‌ക്കുണ്ട്. വാസ്തവത്തിൽ, ഒന്റാറിയോ-മാനിറ്റോബ അതിർത്തിയുടെ പടിഞ്ഞാറുള്ള ചാരെസ്റ്റിനെക്കാൾ കൂടുതൽ പിന്തുണ പൊയിലിവ്രെയ്ക്കുണ്ട്. ഇതിന്റെ ഗ്രാഫിക്കൽ റെപ്രസന്റേഷൻ ചുവടെ ചേർക്കുന്നു.

ഈ കണക്കുകളിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരില്ലെങ്കിലും സി പി സി അംഗങ്ങൾ മാത്രം വോട്ട് ചെയ്യുന്ന വോട്ടെടുപ്പിൽ പൊതു ഞങ്ങളുടെ അഭിപ്രായങ്ങൾക്കു കൂടുതൽ വില കല്പിക്കാനാവില്ല എന്നിരുന്നാലും പൊതു ജനങ്ങളിൽ നിന്ന് സി പി സി അംഗങ്ങളെ മാത്രം തിരഞ്ഞെടുത്തു നടത്തിയ അവലോകനത്തിന്റെ കണക്കുകൾ താഴെ ചിത്രീകരിക്കുന്നു. ഇതിൽ നോക്കുമ്പോൾ പൊയ്‌ലിവ്രെ വളരെയധികം മുന്നിലാണ്

സിപിസി പിന്തുണക്കാരിൽ, ജോൺ ചാരെസ്റ്റിന് 17 ശതമാനം പോസിറ്റീവും 20 ശതമാനം നെഗറ്റീവുമായതിനാൽ താരതമ്യം ചെയ്യുമ്പോൾ, പൊയ്‌ലിവ്രെയ്ക്ക് 33 ശതമാനം പോസിറ്റീവും 11 ശതമാനം നെഗറ്റീവും മാത്രമേയുള്ളു. ചാരെസ്റ്റിന്റെ നെഗറ്റീവുകൾ ക്യൂബെക്കിൽ കേന്ദ്രീകരിച്ചിട്ടുള്ളതാണ് എന്നാൽ ക്യൂബെക്കിലെ സിപിസിക്കുള്ള പോളിംഗ് ശരാശരി 20 ശതമാനത്തിൽ താഴെയാണ്, അതിനാൽ ഈ കണക്കിൽ വല്യ ഭയപ്പെടാനില്ലെന്നു കരുതുന്നു.
ഇന്ന് രാവിലെ ലെഗറിൽ നിന്നുള്ള പുതിയ പോളിംഗ് അബാക്കസിന്റെ അതേ ദിശയിലേക്ക് വിരൽ ചൂണ്ടുന്നു. ആരാണ് കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ ഏറ്റവും മികച്ച നേതാവ് എന്ന ചോദ്യത്തിന്, പൊതു വോട്ടർമാർക്കിടയിലും പൊയ്‌ലിവ്രെയും ചാരെസ്റ്റും ഒപ്പമൊപ്പമാണെങ്കിലും സിപിസി വോട്ടർമാരിൽ ചാരെസ്റ്റിനെക്കാൾ നാലിരട്ടി ലീഡ് പൊയ്‌ലിവ്രെ നേടുമെന്നാണ് വിരൽ ചൂണ്ടുന്നത്
