ഒൻ്റാരിയോ : ഒൻ്റാരിയോയിലെ ബെൽവില്ലിനും ട്രെന്റണിനും ഇടയിലുള്ള ഹൈവേ 401-ൽ ശനിയാഴ്ച ഉണ്ടായ അപകടത്തിൽ മരിച്ച അഞ്ചു പേരും ഇന്ത്യൻ സ്വദേശികൾ ആണെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു. ജസ്പീന്ദർ സിംഗ് (21), കരൺപാൽ സിംഗ് (22), മോഹിത് ചൗഹാൻ (23), പവൻ കുമാർ (23), ഹർപ്രീത് സിംഗ് (24) എന്നിവരാണ് മരിച്ചത്. മോൺട്രിയലിലെയും ജിടിഎയിലെയും പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ് മരിച്ചത്.
#QWestOPP continues to investigate a two vehicle collision overnight which resulted in multiple fatalities. Further details to be released later today. Expect the westbound #HWY401 to remain closed near @quintewest for some time. Follow marked EDRs. #ONHwys https://t.co/ygO3vOnxIj
— OPP East Region (@OPP_ER) March 12, 2022
എയ്കിൻസ് റോഡിനും സെയിന്റ് ഹിലയർ റോഡിനും ഇടയിലുള്ള ഹൈവേയിൽ ശനിയാഴ്ച പുലർച്ചെ 3:45 നാണ് ട്രാക്ടർ-ട്രെയിലറും ഒരു പാസഞ്ചർ വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.