അഞ്ച് കാലുള്ള ആട്ടിന്‍കുട്ടി ജനിച്ച വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. യുകെയിലെ ഒരു കാലിവളര്‍ത്തല്‍ ഫാമിലാണ് അഞ്ച് കാലുകളുള്ള ആട്ടിന്‍ കുട്ടി ജനിച്ചത്. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ മോര്‍പെത്ത് നഗരത്തിലെ വൈറ്റ് ഹൌസ് എന്ന ഫാമിലാണ് അഞ്ച് കാലുകളോടെ ആട്ടിന്‍കുട്ടി ജനിച്ചത്.
മുന്‍ വശത്തെ കാലിനോട് ചേര്‍ന്നാണ് അഞ്ചാമത്തെ കാലും സ്ഥിതി ചെയ്യുന്നത്. സാധാരണ ശാരീരിക പ്രശ്‌നങ്ങളോടെ പല മൃഗങ്ങളും ജനിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ഫാം ഉടമ ഹെദര്‍ഹോഗര്‍ട്ടി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ആട്ടിന്‍കുഞ്ഞിന് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭാവിയില്‍ അഞ്ചാമത്തെ കാല് മുറിച്ചു മാറ്റേണ്ടി വന്നേക്കുമെന്നാണ് കരുതുന്നത്.