തിങ്കളാഴ്ച രാത്രി ഹൈ പാർക്ക് സ്‌റ്റേഷന് പരിസരത്ത് വെച്ച് രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിന് 29-കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. ജഹ്‌മോർ വാക്കർ-വൈറ്റ് ആണ് അറസ്റ്റിലായത്.
ബ്ലൂർ സ്ട്രീറ്റ് വെസ്റ്റിനും ക്യൂബെക്ക് അവന്യൂവിനും സമീപമുള്ള ഹൈ പാർക്ക് സബ്‌വേ സ്റ്റേഷനിൽ വൈകുന്നേരം 5 മണിയോടെ രണ്ട് സ്ത്രീകളെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയും പ്രതിക്കായി ഹൈ പാർക്കിന് സമീപം തിരച്ചിൽ നടത്തുകയും ചെയ്തു.
ലൈംഗികാതിക്രമത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല. വാക്കർ-വൈറ്റിനെതിരെ രണ്ട് ലൈംഗികാതിക്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്നും ഇന്ന് ഓൾഡ് സിറ്റി ഹാളിലെ കോടതിയിൽ ഹാജരാകുമെന്നും പോലീസ് അറിയിച്ചു.