പ്യൂർട്ടോറിക്കോ : പ്യൂർട്ടോറിക്കോയിൽ നടന്ന ലോകസുന്ദരി മത്സരത്തിന്റെ 70-ാമത് എഡിഷനിൽ പോളണ്ടിൽ നിന്നുള്ള കരോലിന ബിലാവ്‌സ്ക ജേതാവായി.
പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള കൊക്കകോള മ്യൂസിക് ഹാളിൽ നടന്ന മത്‌സരത്തിൽ കരോലിന കിരീടം നേടിയപ്പോൾ, അമേരിക്കയിൽ നിന്നുള്ള ശ്രീ സൈനി ഒന്നാം റണ്ണറപ്പും കോട്ട് ഡി ഐവറിൽ നിന്നുള്ള ഒലീവിയ യേസ് രണ്ടാം റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.
മാർച്ച് 17-ന് (IST) മുൻ ലോകസുന്ദരി ജമൈക്കയുടെ ടോണി-ആൻ സിംഗ് കരോലിന ബിലാവ്‌സ്കയെ അവളുടെ പിൻഗാമിയായി കിരീടമണിയിച്ചു. ഇന്ത്യയ്ക്കായി ലോകസുന്ദരി മത്സരത്തിൽ പങ്കെടുത്ത മാനസ വാരണാസി ആദ്യ 13 മത്സരാർത്ഥികളിൽ എത്തിയെങ്കിലും മികച്ച 6 വിജയികളുടെ പട്ടികയിൽ തിരഞ്ഞെടുക്കപ്പെട്ടില്ല.