ഒരു കനേഡിയൻ കമ്പനി നിർമ്മിച്ച ആദ്യത്തെ COVID-19 വാക്സിന് പുകയില വ്യവസായവുമായുള്ള ബന്ധം കാരണം ലോകാരോഗ്യ സംഘടനയുടെ (WHO) അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിക്കപ്പെട്ടു.
“പുകയില വ്യവസായ കമ്പനിയായ ഫിലിപ്പ് മോറിസ് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ളതിനാൽ കനേഡിയൻ കമ്പനി നിർമ്മിച്ച COVID-19 വാക്സിനുള്ള അനുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. പുകയില, ആയുധ വ്യവസായങ്ങളുമായുള്ള ഇടപെടൽ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയ്ക്കും യുഎന്നിനും വളരെ കർശനമായ നയമുണ്ടെന്ന് എല്ലാവർക്കും അറിയാം,” “അതിനാൽ പ്രക്രിയ നിർത്തിവച്ചിരിക്കുകയാണ്. “ഡബ്ല്യുഎച്ച്ഒ ഉപയോഗിക്കുന്ന എമർജൻസി ലിസ്റ്റിനായി ഇത് സ്വീകരിക്കപ്പെടില്ല.” ലോകാരോഗ്യ സംഘടന അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. മരിയാഞ്ചല സിമോവോ പറഞ്ഞു.
ലോകാരോഗ്യ സംഘടനയിൽ നിന്ന് ഇതുവരെ ഔദ്യോഗിക ആശയവിനിമയമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഡിക്കാഗോ വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
“ഈ തീരുമാനം മെഡിക്കാഗോയുടെ ന്യൂനപക്ഷ ഷെയർഹോൾഡറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഞങ്ങളുടെ COVID-19 വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉൾപ്പെടുന്നത് അല്ലെന്നും ഞങ്ങളുടെ ധാരണയാണ്,” പ്രസിഡന്റും സിഇഒയുമായ തകാഷി നാഗോ പറഞ്ഞു.
2020 ജൂലൈയിൽ, ഫിലിപ്പ് മോറിസ് ഇന്റർനാഷണലിൽ നിന്ന് മാറാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തെക്കുറിച്ച് ഹെൽത്ത് കാനഡ പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല.