ടൊറോൻ്റോ :ടൊറോന്റോ മലയാളീ സമാജം ആജീവനാന്ത അംഗവും മുൻ പ്രസിഡന്റുമായ ശ്രീ. തത്രത്തിൽ പൊറിഞ്ചു ടി.പി (ദേവ് ദേവസ്സി) 2022 മാർച്ച് 15, ചൊവ്വാഴ്ച, കാനഡയിലെ നോർത്ത് യോർക്ക് -ൽ നിര്യാതനായി.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 മുതൽ 11.45 വരെ സെന്റ് തിമോത്തി ചർച്ച് 21 ലെയ്ത്ത്-ഹിൽ റോഡ്, നോർത്ത് യോർക്ക്, ഒഎന്നിൽ നടക്കും. ഭാര്യ: മേരി. സഹോദരങ്ങൾ : ജോസഫ്, പോൾ (ഇന്ത്യ), ഫ്രാൻസിസ് (കാനഡ), തെരേസ, ആനി (ഇന്ത്യ).
” പ്രസിഡന്റായിരുന്ന കാലത്ത് ശ്രീ.തത്രത്തിൽ പൊറിഞ്ചു ടി.പി തന്റെ ചുമതലകൾ വളരെ വിജയകരമായി ചെയ്തുവെന്നും ജീവിതത്തിലുടനീളം അദ്ദേഹം ടിഎംഎസിന്റെ സജീവ അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നെന്നും ടി എം എസ് പ്രസിഡൻ്റ് സന്തോഷ് ജേക്കബും സെക്രട്ടറി റോയ് ജോർജും അനുസ്മരിച്ചു. കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ട്രസ്റ്റി ബോർഡിന്റെയും ടൊറന്റോ മലയാളി സമാജം അംഗങ്ങളുടെയും പേരിൽ ശ്രീ തത്രത്തിൽ പൊറിഞ്ചു ടി പി (ദേവ് ദേവസ്സി)യുടെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനവും പ്രാർത്ഥനയും ഇരുവരും അറിയിച്ചു.
പരേതന്റെ മൃദദേഹം സന്ദർശിക്കുവാൻ പ്രത്യേക ക്രമീകരങ്ങൾ ഒരുക്കിയിട്ടുണ്ട്. മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ രാത്രി 8 വരെ ഹൈലാൻഡ് ഫ്യൂണറൽ ഹോം 3280 ഷെപ്പാർഡ് എവ് ഈസ്റ്റ്, സ്കാർബ്രോയിൽ മൃദദേഹം പൊതുദര്ശനത്തിന് വയ്ക്കും.
ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://www.livememorialservices.com/Home/ServiceDetail/21187