വനിതാ നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരം തുറന്ന് നോര്‍ക്ക റൂട്‌സ്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആശുപത്രികളിലെ ഒഴിവുകളിലാണ് അവസരം.
ബിഎസ്‌സി/ എംഎസ്‌സി / പിഎച്ച്ഡി/ നഴ്‌സിംഗ് യോഗ്യതയും 36 മാസത്തില്‍ (3 വര്‍ഷത്തില്‍ ) കുറയാതെ പ്രവര്‍ത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്. നിലവില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമാണ്. പ്രായം 35 വയസില്‍ കവിയരുത്. വര്‍ക്കിംഗ് ഗാപ് ഉണ്ടാവരുതെന്നും നോര്‍ക്ക അറിയിച്ചു.
ഈ മാസം 20ന് വൈകുന്നേരം 3 മണി വരെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ അയക്കാം. താല്പര്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റ, ആധാര്‍, പാസ്‌പോര്ട്ട്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ഡിഗ്രി/പോസ്റ്റ് ഗ്രാഡുവേറ്റ് സര്‍ട്ടിഫിക്കറ്റ്) എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ (500 *500 പിക്‌സല്‍, വൈറ്റ് ബാക്ഗ്രൗന്‍ഡ് JPG ഫോര്‍മാറ്റ്), നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 20.03.2022 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ rmt3.norka@kerala.gov.in/ norkaksa19@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം.
ആകര്‍ഷകമായ ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. കരാര്‍ ഓരോ വര്‍ഷം കൂടുമ്പോഴും പുതുക്കാവുന്നതാണ്. ഇന്റര്‍വ്യൂ മാര്‍ച്ച് 21 മുതല്‍ 24 വരെ കൊച്ചിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇമെയില്‍ അയക്കുമ്പോള്‍ അവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ള തീയതി(21.03 .22 – 24.03.22) കൂടി രേഖപ്പെടുത്തി അയക്കേണ്ടതാണ്. അപൂര്‍ണ്ണമായിട്ടുള്ള അപേക്ഷകള്‍ ഒരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
നോര്‍ക്ക റൂട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്‌സിന്റെ ശ്രദ്ധയില്‍പ്പെ ടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്‌സിന്റെ വെബ്‌സൈറ്റില്‍ (www.norkaroots.org) നിന്നും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം ) ലഭിക്കുന്നതാണ്.