ബെൽജിയത്തിൽ ഞായറാഴ്‌ച പുലർച്ചെ കാർണിവലിനു പോയവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി ആറ് പേർ മരിക്കുകയും 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.
മുൻ വ്യാവസായിക നഗരമായ ലാ ലൂവിയറിലെ ഒരു ജില്ലയായ സ്ട്രെപ്പി-ബ്രാക്വെഗ്നീസിന്റെ കാർണിവലിൽ പുലർച്ചെ 5 മണിയോടെയാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു.
ബെൽജിയൻ പട്ടണങ്ങളും ഗ്രാമങ്ങളും നോമ്പുകാലത്ത് നിരവധി തെരുവ് കാർണിവലുകൾക്ക് ആതിഥേയത്വം വഹിക്കുന്നു. ബിഞ്ചെയിലെയും അലോസ്റ്റിലെയും പരേഡുകൾ അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്നവയാണ്.
“അതിവേഗത്തിൽ ഓടിച്ച ഒരു കാർ കാർണിവലിൽ പങ്കെടുക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി,” ലാ ലൂവിയർ മേയർ ജാക്വസ് ഗോബർട്ട് ബെൽഗ വാർത്താ ഏജൻസിയോട് പറഞ്ഞു.
“ആഘോഷിക്കാനുള്ള ഒരു കമ്മ്യൂണിറ്റി സമ്മേളനത്തിന്റെ ഹൃദയത്തിൽ അടിയേറ്റു”, ബെൽജിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ അപലപിച്ചു ട്വിറ്ററിൽ കുറിച്ചു.
ബെൽജിയം രാജാവ് ഫിലിപ്പിനൊപ്പം പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ സംഭവസ്ഥലം സന്ദർശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.