Monday, January 19, 2026

കനേഡിയൻ പസഫിക് റെയിൽവേ യൂണിയൻ ജീവനക്കാരുടെ സമരം തുടങ്ങി.

കനേഡിയൻ പസഫിക് റെയിൽവേ ജീവനക്കാരുടെ യൂണിയൻ സമരം ഞായറാഴ്ച രാവിലെ മുതൽ തുടങ്ങി. നിരവധി ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ജീവനക്കാരുടെ അഭാവം മൂലം രാജ്യത്തുടനീളം ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. സി പി റെയിൽ മാനേജ്മെന്റും റെയിൽവേ യൂണിയനും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. സാലറി, ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവയുൾപ്പെടെ ഇരുപത്താറോളം പ്രശ്നങ്ങളാണ് ചർച്ച ചെയ്തത്. 3000 ത്തോളം വരുന്ന എഞ്ചിനീയർമാരും ടി ടി ആർമാരും മറ്റ് ട്രെയിൻ ജീവനക്കാരുമാണ് പണി മുടക്കുന്നത്.
കാനഡ ലേബർ മിനിസ്റ്റർ ഓഫീസിന്റെ നേതൃത്വത്തിലാണ് ഒത്തുതീർപ്പു ചർച്ചകൾ നടക്കുന്നത്. സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലേബർ മിനിസ്റ്റർ ഷേമസ് ഒറീഗൻ അറിയിച്ചു. സമരം നീണ്ടുപോയാൽ റെയിൽവേയെ ആശ്രയിക്കുന്ന വിവിധ മേഖലകളെ ദോഷകരമായി ബാധിക്കും

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!