രാജ്യത്തുടനീളം COVID-19 നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ നിരവധി വേനൽക്കാല സംഗീതമേളകളെ ആഘോഷമാക്കി വരവേൽക്കാൻ ഒരുങ്ങുകയാണ് കാനഡ. രണ്ട് വർഷത്തെ വെർച്വൽ പരിപാടികൾക്ക് ശേഷം ശരിയായ ലൈവ് ഇവന്റുകളിലേക്ക് മടങ്ങുകയാണ് ഹാലിഫാക്സ് ജാസ് ഫെസ്റ്റിവലും ഒട്ടാവയുടെ ബ്ലൂസ്ഫെസ്റ്റും.
ജോലിത്തിരക്കിൽ നിന്നുള്ള മാനസികസമ്മർദ്ദം ഒഴിവാക്കുകയും. കുടുംബങ്ങൾ, സുഹൃത്തുക്കൾ കണ്ടുമുട്ടുന്ന സന്തോഷ വേളകൾ, പുതുമ നിറഞ്ഞ കാഴ്ചകൾക്കും വേദി ഒരുങ്ങാൻ പോവുകയാണ് കാനഡ “RBC ഒട്ടാവ ബ്ലൂസ്ഫെസ്റ്റിന്റെ എക്സിക്യൂട്ടീവും ആർട്ടിസ്റ്റിക് ഡയറക്ടറുമായ മാർക്ക് മോനഹാൻ” പറഞ്ഞു.
ജനങ്ങൾക്ക് ആവേശം പകരാനായി ഹാലിഫാക്‌സ്, ഒട്ടാവ, ടൊറന്റോ കാൽഗറി എന്നിവയ്‌ക്കൊപ്പം കൺട്രി തണ്ടർ മ്യൂസിക് ഫെസ്റ്റിവൽ കൂടിയുണ്ട്. കൺട്രി തണ്ടർ മ്യൂസിക് ഫെസ്റ്റിവൽ അരങ്ങേറുന്നത് ജൂലൈ 14-17, ഓഗസ്റ്റ് 19-21 ദിവസങ്ങളിലാണ്.
ആ ൽബെർട്ടയിലും സസ്‌കാച്ചെവാനിലും എല്ലാ വർഷവും കൺട്രി തണ്ടർ മ്യൂസിക് ഫെസ്റ്റിവൽ ഉണ്ട്. ഇത്തവണ ആൽബർട്ട ഫെസ്റ്റിവലിൽ ഫ്ലോറിഡ ജോർജിയ ലൈൻ അവതരിപ്പിക്കുന്നു, അതേസമയം സസ്‌കാച്ചെവൻ പരിപാടിയിൽ ബ്ലേക്ക് ഷെൽട്ടണും ചാഡ് ബ്രൗൺലീയും ഉൾപ്പെടുന്നു. ഒരു നീണ്ട കാത്തിരിപ്പിനൊടുവിൽ കാനഡയിലുടനീളം സംഗീതോത്സവങ്ങൾ തിരിച്ചുവന്നിരിക്കുന്നു.