Tuesday, July 28, 2026

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് വീണ്ടും മെഡല്‍; പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു.
അത്‌ലറ്റിക്സ് ട്രാക്കിലും ഭാരോദ്യമ വേദികളിലും മികച്ച പ്രകടനം പുറത്തെടുത്ത ഭാരതം, മത്സരങ്ങളുടെ അഞ്ചാം ദിനം മാത്രം ആറ് മെഡലുകളാണ് സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും അടക്കം ഒരു ദിനം കൊണ്ട് ആറ് മെഡലുകള്‍ നേടിയതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം പത്തിലേക്ക് (രണ്ട് സ്വര്‍ണ്ണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം) ഉയര്‍ന്നു.

പാരാ അത്‌ലറ്റിക്സ് വിഭാഗത്തിലാണ് ദിനത്തിലെ ഏറ്റവും തിളക്കമാര്‍ന്ന നേട്ടം പിറന്നത്. വനിതകളുടെ ഷോട്ട്പുട്ടില്‍ 9.81 മീറ്റര്‍ ദൂരം എറിഞ്ഞ് ഷര്‍മിള ധന്‍കര്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും ഇതോടെ ഷര്‍മിളയ്ക്ക് സ്വന്തമായി. ഇതേ ഇനത്തില്‍ നൈജീരിയന്‍ താരം അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം ശില്‍പ ശൈല വെങ്കല മെഡലിനും അര്‍ഹയായി.

പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ 2.25 മീറ്റര്‍ ചാടിക്കടന്ന സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ നേട്ടവും ഈ മുപ്പത്തിയൊന്നുകാരന്‍ സ്വന്തമാക്കി. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്‌ഫോര്‍ഡും ഇതേ ഉയരം തന്നെയാണ് ചാടിയതെങ്കിലും, കുറഞ്ഞ ശ്രമങ്ങളില്‍ ഈ ദൂരം മറികടന്നത് ബെക്ക്‌ഫോര്‍ഡിന് സ്വര്‍ണ്ണത്തിലേക്ക് വഴിതുറക്കുകയായിരുന്നു.ഭാരോദ്വഹന വേദിയിലും ഇന്ത്യയുടെ ആധിപത്യം തുടരുകയാണ്. അഞ്ചാം ദിനം മൂന്ന് മെഡലുകളാണ് ഈ ഇനത്തില്‍ നിന്ന് ലഭിച്ചത്. പുരുഷന്മാരുടെ 79 കിലോ വിഭാഗത്തില്‍ വല്ലൂരി അജയ് ബാബു ഗെയിംസ് റെക്കോര്‍ഡ് ഉള്‍പ്പെടെയുള്ള ശ്രദ്ധേയ പ്രകടനത്തോടെ വെള്ളി മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ ഗ്യാനേശ്വരി യാദവ് വെള്ളിയും 58 കിലോ വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവി വെങ്കലവും നേടി. ഇതോടെ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ നിന്നുള്ള ഇന്ത്യയുടെ മാത്രം മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!