ഒൻ്റാരിയോ ഡർഹാം മേഖലയിൽ 150 കിലോമീറ്റർ വേഗതയിൽ കാറോടിച്ച 11 വയസ്സുകാരനെ പോലീസ് പിന്തുടരുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വേലിയിൽ ഇടിച്ചു.
ഞായറാഴ്ച വൈകുന്നേരം 6:30 ഓടെ അവർക്ക് കിട്ടിയ ഇൻഫർമേഷൻ അനുസരിച്ചാണ് ഇങ്ങനെ ഒരു സംഭത്തെ പിന്തുടർന്ന് പോയതെന്ന് ഡർഹാം പോലീസ് പറയുന്നു. വാഹനം രജിസ്റ്റർ ചെയ്ത വിലാസം തപ്പി ഇറങ്ങിയ ഉദ്യോഗസ്‌ഥർ ഒൻ്റാരിയോയിലെ ബ്രൂക്ലിനിലേക്കു എത്തിയപ്പോൾ ആൻഡേഴ്സൺ സ്ട്രീറ്റിൽ തെക്കോട്ട് 150 കിലോമീറ്റർ വേഗതയിൽ ഒരു ഹ്യുണ്ടായ് സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി പോലീസ് പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥൻ അവരുടെ അടിയന്തര ഉപകരണങ്ങൾ സജീവമാക്കുകയും വാഹനം നിർത്താൻ ആവശപ്പെടുകയും ചെയ്തു. തുടർന്ന് നിർത്താതെ പോയ കാർ നിയന്ത്രണം വിട്ട കാർ ഫോസെറ്റ് അവന്യൂവിലേക്ക് തിരിഞ്ഞ് വീട്ടുമതിലിലൂടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വാഹനത്തിന്റെ ഡ്രൈവർ 11 വയസ്സുള്ള ഒരു ആൺകുട്ടിയായിരുന്നു. തുടർന്ന് അവനെ അമ്മയുടെ കസ്റ്റഡിയിൽ വിട്ടതായി പോലീസ് പറഞ്ഞു. കൂടെ വാഹനത്തിലുണ്ടായിരുന്ന 12 വയസ്സുള്ള കുട്ടിയെ പിതാവിന്റെ കൂടെ അയച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.