Saturday, July 25, 2026

യുഎസ് താരിഫ്: കനേഡിയന്‍ തേന്‍ വ്യവസായ മേഖല ആശങ്കയില്‍

ഓട്ടവ: യുഎസ് പ്രഖ്യാപിച്ച പുതിയ താരിഫ് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ തേന്‍ വ്യവസായ മേഖല. കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ കരാര്‍ (CUSMA) പ്രകാരം സംരക്ഷിക്കപ്പെട്ടിരുന്ന ഉല്‍പ്പന്നങ്ങളിലൊന്നായ കനേഡിയന്‍ തേനിന് പുതിയ തീരുവ നിര്‍ദ്ദേശം വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. യു.എസ് ഇറക്കുമതി ചെയ്യുന്ന മൊത്തം തേനിന്റെ രണ്ടു ശതമാനം മാത്രമാണ് കാനഡയില്‍ നിന്നുള്ളതെങ്കിലും, കനേഡിയന്‍ തേന്‍ കയറ്റുമതിയുടെ 60 ശതമാനവും അമേരിക്കയിലേക്കാണ് പോകുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 30 ദശലക്ഷം ഡോളറിന്റെ തേനാണ് കാനഡ യു.എസിലേക്ക് അയച്ചത്. 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയാല്‍ അമേരിക്കന്‍ വിപണി പൂര്‍ണ്ണമായും അടയുമെന്നും, ഇത് വ്യാപാരികളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും കനേഡിയന്‍ ഹണി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോഡ് സ്‌കാര്‍ലറ്റ് മുന്നറിയിപ്പ് നല്‍കി. പരാന്നഭോജികളുടെ (parasites) ശല്യവും കുറഞ്ഞ വിപണി വിലയും കാരണം നിലവില്‍ത്തന്നെ കനേഡിയന്‍ തേന്‍ ഉത്പാദകര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

പുതിയ തീരുവ നടപ്പിലായാല്‍ ഉത്പാദകര്‍ കുറഞ്ഞ വിലയ്ക്ക് ആഭ്യന്തര വിപണിയിലോ ജപ്പാന്‍ പോലുള്ള മറ്റ് രാജ്യങ്ങളിലോ തേന്‍ വിറ്റഴിക്കേണ്ടി വരും. തേന്‍ ഉത്പാദനത്തെക്കാള്‍ ഉപരി, കാര്‍ഷിക മേഖലയിലെ മഹത്തായ സേവനമായ പരാഗണത്തിലൂടെ (pollination) ഓരോ വര്‍ഷവും 7 മുതല്‍ 8 ബില്യണ്‍ ഡോളര്‍ വരെ സംഭാവന നല്‍കുന്ന തേനീച്ച വളര്‍ത്തല്‍ മേഖല തകര്‍ന്നാല്‍ കനേഡിയന്‍ കാര്‍ഷിക മേഖലയിലാകെ ഇതിന്റെ ആഘാതം അനുഭവപ്പെടുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!