ഏകദേശം 400,000 ഡോളർ വിലമതിക്കുന്ന കൊക്കെയ്‌നും കൈത്തോക്കും പിടിച്ചെടുത്തു. പ്രതിയുടെ വസതിയിൽ നിന്നാണ് കണ്ടെത്തിയത്. ഇത് കൂടാതെ നിരവധി കുറ്റങ്ങളും പോലീസ് ചുമത്തിയിട്ടുണ്ട്.
എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ അംഗങ്ങളാണ് 36 കാരനായ ഡാനിയൽ ഫ്രിയറിനെ ടൊറന്റോയിൽ വച്ച് അറസ്റ്റ് ചെയ്തത് . 16-ആം അവന്യൂവിൽ കെന്നഡി റോഡിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ മർഖാമിലെ വസതിയിൽ സെർച്ച് നടത്തി. തിരച്ചിലിനിടെ പോലീസ് നാല് കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. നിറച്ച ഗ്ലോക്ക് കൈത്തോക്കും കൂടിയ അളവിൽ വെടിക്കോപ്പുകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-888-579-1520 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു