ന്യൂഡൽഹി : കൊവിഡ് 19 പ്രതിരോധത്തിനായി പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ നടപടി പിൻവലിക്കാൻ കേന്ദ്രസർക്കാർ. മാസ്ക് വെച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദുരന്തനിവാരണ നിയമപ്രകാരം നടപ്പാക്കുന്ന നടപടികള്‍ പിൻവലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.
രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തെഴുതിയെന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇളവ് നിലവിൽ വരൂ.
ആൾക്കൂട്ടങ്ങൾ ഉണ്ടായാലും മറ്റു കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാലും ഇനി മുതൽ കേസെടുക്കരുതെന്നും കേന്ദ്രസർക്കാർ നൽകിയ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.