മാർച്ച് 18 വെള്ളിയാഴ്ച NRC ക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ അനേഷണം ആരംഭിച്ചു. NRC വെബ്സൈറ്റിലെ ചില ആപ്ലിക്കേഷനുകൾ ലഭ്യമാകാതെ വന്നു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ വളരെ വേഗം നടക്കുകയാണെന്ന് N R C അധികൃതർ ഏജൻസിയുടെ വെബ്‌സൈറ്റിൽ അറിയിച്ചു.
സംഭവത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രശ്നങ്ങൾ വെള്ളിയാഴ്ച കണ്ടെത്തിയതായും ആക്രമണം ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിലും വികസനത്തിലും പ്രവർത്തിക്കുന്ന NRC യുടെ വക്താവ് പറഞ്ഞു.
“ഒരു ശാസ്ത്ര സംഘടന എന്ന നിലയിൽ, സൈബർ ആക്രമണങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് എൻആർസി നിരന്തരം ജാഗ്രത പുലർത്തുന്നു,” മാറ്റ് എല്ലിസ് ഒരു ഇമെയിലിൽ പറഞ്ഞു.
അന്വേഷണം നടന്നുവരികയാണെന്നും കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് (സിഎസ്ഇ), സൈബർ സെക്യൂരിറ്റിയുടെ കനേഡിയൻ സെന്റർ എന്നിവയുൾപ്പെടെയുള്ള മറ്റ് വകുപ്പുകളുമായി എൻആർസി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും എല്ലിസ് പറഞ്ഞു.