കീവ് : തകർന്ന ഉക്രേനിയൻ നഗരങ്ങളിൽ നിന്ന് റഷ്യയിലേക്ക് ലക്ഷക്കണക്കിന് സിവിലിയന്മാരെ മോസ്കോ ബലമായി കൊണ്ടുപോയെന്ന് ഉക്രെയ്ൻ ആരോപിച്ചു. കീവിൽ സമ്മർദ്ദം ചെലുത്താൻ ചിലരെ “ബന്ദികളായി” ഉപയോഗിച്ചേക്കാമെന്നും ഉക്രെയ്ൻ കുറ്റപ്പെടുത്തി.
84,000 കുട്ടികൾ ഉൾപ്പെടെ 402,000 പേരെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി റഷ്യയിലേക്ക് കൊണ്ടുപോയതായി ഉക്രെയ്നിന്റെ ഓംബുഡ്‌സ്‌പേഴ്‌സൺ ല്യൂഡ്‌മൈല ഡെനിസോവ പറഞ്ഞു.
ഉക്രേനിയൻ നഗരങ്ങളിൽ നിന്നും സ്ഥലം മാറ്റപ്പെട്ടവരുടെ എണ്ണത്തിൽ ക്രെംലിൻ ഏതാണ്ട് സമാനമായ നമ്പറുകൾ നൽകി. എന്നാൽ അവർ റഷ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരാണെന്ന് ക്രെംലിൻ അറിയിച്ചു. ഉക്രെയ്നിലെ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ പ്രദേശങ്ങൾ പ്രധാനമായും റഷ്യൻ സംസാരിക്കുന്നവരാണ്. അവിടെയുള്ള നിരവധി ആളുകൾ മോസ്കോയുമായുള്ള അടുത്ത ബന്ധത്തെ പിന്തുണക്കുന്നു.