റഷ്യയെ ഒഴിവാക്കി യൂറോപ്യന്‍ യൂണിയന്‍ പ്രകൃതി വാതകം വാങ്ങാന്‍ അമേരിക്കയുമായി കരാറുണ്ടാക്കി. ഈ വര്‍ഷം 1500 കോടി ചതുരശ്ര മീറ്റര്‍ വാതകം അധികമായി നല്‍കാമെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.
യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയില്‍ നിന്ന് വാതകം വാങ്ങുന്നത് അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു.എന്നാല്‍ യൂറോപ്പിന്റെ ഊര്‍ജാവശ്യങ്ങള്‍ പൂര്‍ണ്ണമായി നികത്താന്‍ അമേരിക്കയ്ക്ക് ആകില്ല.