കൂടുതൽ ട്രക്ക് ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിനായി ആൽബർട്ട സർക്കാർ നൽകുന്ന ഗ്രാന്റുകൾ വർധിപ്പിക്കുന്നതായി ഗതാഗത മന്ത്രി രാജൻ സാഹ്‌നി വ്യാഴാഴ്ച പ്രഖ്യാപിച്ചു. മൂന്ന് വർഷത്തേക്ക് ട്രക്ക് ഡ്രൈവർ പരിശീലനത്തെ പിന്തുണയ്ക്കുന്നതിനായി പ്രവിശ്യ 30 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. ഡ്രൈവിംഗ് ബാക്ക് ടു വർക്ക് പ്രോഗ്രാമിലൂടെ ക്ലാസ് 1 ലൈസൻസ് നേടുന്നതിന് നിർബന്ധിത എൻട്രി ലെവൽ പരിശീലനം (MELT) പൂർത്തിയാക്കാൻ 1,800 ഓളം പുതിയ ഡ്രൈവർമാരെ പിന്തുണയ്ക്കുന്നതിനാണ് ഇതിൽ 18 മില്യൺ ഡോളർ ഉപയോഗിക്കുക.
“ഈ വ്യവസായം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലകമാനെന്നും ഞങ്ങളുടെ വാണിജ്യ കാരിയർ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും തൊഴിൽരഹിതരായ ആൽബർട്ടക്കാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ട്രക്കിംഗ് വ്യവസായത്തിലേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരുന്നതിന് മൂന്ന് വർഷത്തിനുള്ളിൽ 9 മില്യൺ ഡോളർ ഉപയോഗിക്കുമെന്നും പ്രവിശ്യ അറിയിച്ചു.
ബാക്കിയുള്ള 3 ദശലക്ഷം ഡോളർ വാണിജ്യ ഡ്രൈവർമാർക്കായി ഓൺലൈൻ, വെർച്വൽ റിയാലിറ്റി സിമുലേറ്റർ പരിശീലനത്തിനായി ഉപയോഗിക്കും.