ഒൻ്റാരിയോ : ഒൻ്റാരിയോ ഹീറോസ് ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസ്, കനേഡിയൻ ബ്ലഡ് സർവീസുമായി സഹകരിച്ച് പ്ലാസ്മ ഡൊണേഷൻ ക്യാമ്പയിനു തുടക്കം കുറിച്ചു. ഒൻ്റാരിയോയിലെ വിവിധ നഗരങ്ങളിൽ തുടർച്ചയായി രക്തദാന ക്യാമ്പുകളും ബ്രാംപ്ടണിൽ പ്ലാസ്മ ഡോണെഷൻ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതിനും ഒൻ്റാരിയോ ഹീറോസ് നേതൃത്വം നൽകും.
സതേൺ ഒൻ്റാരിയോയിലെ ആദ്യത്തെ പ്ലാസ്മ ഡോണെഷൻ സെന്റർ ബ്രാംപ്ടണിൽ മെയ് മാസം മുതൽ പ്രവർത്തനം ആരംഭിക്കും. വിവിധ കാരണങ്ങളാൽ രക്തദാനം ചെയ്യാൻ സാധിക്കാത്ത വ്യക്തികൾക്ക് പ്ലാസ്മ ഡോണെഷൻ ചെയ്യാൻ സാധിക്കുന്നതാണ്. നൂറ് വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്മ ഒരു രോഗിക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നതിനാൽ ഇതിനായി നിരവധി പ്ലാസ്മ ഡോണേഴ്‌സിനെ ഇതിനായി ആവശ്യമുണ്ട്. പുരുഷന്മാർക്ക് ഏഴു ദിവസത്തിൽ ഒരിക്കലും സ്ത്രീകൾക്ക് പതിനാലു ദിവസത്തിൽ ഒരിക്കലും പ്ലാസ്മ ഡൊണേറ്റ് ചെയ്യാം. കാനഡയിലെ സ്ഥിര താമസക്കാർ, പുതിയതായി കുടിയേറിയവർ കൂടാതെ ഉപരി പഠനത്തിയ കാനഡയിലുള്ള വിദ്യാർഥികൾ തുടങ്ങിയ എല്ലാവർക്കും പ്ലാസ്മ ഡോനെഷൻ ക്യാമ്പയ്‌നിൽ പങ്കെടുക്കാം.
മാർച്ച് 19 നു എല്ലെസ്മിയർ കമ്മ്യൂണിറ്റി സെന്റർ (20 കനേഡിയൻ Rd സ്കാർബറോ), മാർച്ച് 26 നു മിസിസാഗ ഹാർട്ട് ലാൻഡ് ഡോണർ സെന്റർ (765 ബ്രിട്ടാനിയ Rd W – യൂണിറ്റ് 2, മിസിസാഗ) എന്നിവിടങ്ങളിൽ സംഘടിപ്പിച്ച രക്ത ദാന കാമ്പയിനിൽ മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. രക്തദാന കാമ്പയിനിൽ പങ്കെടുത്ത എല്ലാവർക്കും ഒൻ്റാരിയോ ഹീറോസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.സാന്ദീപ് ശ്രീഹർഷൻ നന്ദി അറിയിച്ചു.
അനുദിനം രക്തത്തിന്റെയും പ്ലാസ്മയുടെയും ആവശ്യം വർദ്ധിക്കുന്നതിനാൽ, ഈ കാമ്പെയ്‌നുകൾ ഒരു തുടർച്ചയായ നടത്തുന്നതാണ്. താൽപ്പര്യമുള്ള സന്നദ്ധപ്രവർത്തകർ അറ്റാച്ച് ചെയ്ത രജിസ്ട്രേഷൻ ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. സംഭാവനയ്ക്കുള്ള അപ്പോയിന്റ്മെന്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുന്നതിനായി, രജിസ്റ്റർ ചെയ്ത വ്യക്‌തികളെ ഒൻ്റാരിയോ ഹീറോസ് വോളൻ്റീയേഴ്സ് കോൺടാക്ട് ചെയ്യുന്നതാണ്.
പ്ലാസ്മ അതുപോലെ തന്നെ രക്ത ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നിങ്ങൾക്കും പങ്കാളി ആകാം. രക്തദാന കാമ്പെയ്‌നുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെയ്ക്കണമെന്നു ഒൻ്റാരിയോ ഹീറോസ് ബ്ലഡ് ആൻഡ് പ്ലാസ്മ ഡോനെഷൻ കോഓർഡിനേറ്റർ അശ്വിനി മാത്യു അറിയിച്ചു. ഒൻ്റാരിയോ ഹീറോസ് പ്രോഗ്രാമുകളെയും സേവനങ്ങളെയും കുറിച്ച് കൂടുതൽ അറിയാനും, സന്നദ്ധസേവനം നടത്താനും ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് https://ontarioheroes.ca/blood-donation പേര് രജിസ്റ്റർ ചെയ്യുക.